وَإِنْ كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَىٰ مَيْسَرَةٍ ۚ وَأَنْ تَصَدَّقُوا خَيْرٌ لَكُمْ ۖ إِنْ كُنْتُمْ تَعْلَمُونَ
അവന് (മൂലധനം തിരിച്ചുനല്‍കാന്‍) പ്രയാസമുള്ളവനാണെങ്കില് അവന് എളു പ്പമാകുന്നതുവരെ സാവകാശം നല്‍കേണ്ടതാണ്, നിങ്ങള്‍ അത് ദാനമായി ന ല്കുകയാണെങ്കില് അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഉത്തമം-നിങ്ങള്‍ അറിവു ള്ളവരാണെങ്കില്‍!
സമ്പത്ത് അല്ലാഹു നല്‍കുന്നതാണ് എന്ന ബോധത്തില്‍ പണം വാങ്ങിയവന്റെ സ്ഥാനത്ത് ഞാനും ആകാമല്ലോ, എനിക്കും ആ അവസ്ഥ വരാമല്ലോ എന്ന് കരുതി അവന് സാവകാശം നല്കി തന്റെ സഹോദരന്റെ ഭാരം ലഘൂകരിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. ഇനി അവന് തിരിച്ചുതരാന്‍ ബുദ്ധിമുട്ടാണെന്ന് കാണുകയാണെങ്കില്‍ എല്ലാം അല്ലാഹുവിന്റേതാണ് എന്ന് മനസിലാക്കിക്കൊണ്ട് മൂലധനം തന്നെ അവന് ദാനമായി വിട്ടുകൊടുക്കുകയാണ് ഏറ്റവും ഉത്തമം. അപ്പോള്‍ മാത്രമാണ് അവന് യഥാര്‍ത്ഥ അറിവായ അദ്ദിക്ര്‍ അറിയുന്നവനും അതിനെ സത്യപ്പെടുത്തുന്നവനുമാകുന്നത്. തന്റെ സഹോദരന്റെ ഒരു ഭാരം ഇറക്കിവെച്ചാല് അന്ത്യനാളില്‍ അല്ലാഹു അവന്റെ ഭാരവും ഇറക്കിവെക്കുമെന്നും, നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുകയാണെങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കുമെന്നും പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 271-273; 19: 80; 92: 5-10 വിശദീകരണം നോക്കുക.