( അൽ കഹ്ഫ് ) 18 : 57

وَمَنْ أَظْلَمُ مِمَّنْ ذُكِّرَ بِآيَاتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَنْ يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۖ وَإِنْ تَدْعُهُمْ إِلَى الْهُدَىٰ فَلَنْ يَهْتَدُوا إِذًا أَبَدًا

തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെടുകയും എന്നിട്ട് അവയെത്തൊട്ട് അവഗണിക്കുകയും തന്‍റെ കൈകള്‍ ഒരുക്കി വെച്ചത് മറന്ന് കളയുകയും ചെയ്തവനേക്കാള്‍ ഏറ്റവും വലിയ അക്രമി ആ രാണുള്ളത്; നിശ്ചയം നാം അത്തരക്കാരുടെ ഹൃദയങ്ങളില്‍ അത് മനസ്സിലാകാതിരിക്കത്തക്കവിധം ഒരു മൂടിയിട്ടിരിക്കുന്നു, അവരുടെ ചെവികളിലും ഒ രു അടപ്പുണ്ട്, നീ അവരെ സന്മാര്‍ഗത്തിലേക്ക് വിളിച്ചാല്‍ അപ്പോള്‍ അവര്‍ ഒ രിക്കലും സന്മാര്‍ഗം പ്രാപിക്കുകയില്ലതന്നെ.

'തന്‍റെ കൈകള്‍ ഒരുക്കിവെച്ചത്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവന്‍റെ തെറ്റുകു റ്റങ്ങളാണ്. തെറ്റും ശരിയും തിരിച്ചറിയാനുള്ള ഉരക്കല്ലാണ് അദ്ദിക്ര്‍ എന്നതിനാല്‍ അദ്ദിക് ര്‍ ഇല്ലാതെയുള്ള നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ ഏത് പ്രവര്‍ത്തനവും തെറ്റായി മാറുന്നതാണ്. തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടതിന് ശേഷം പിന്നെ അതിനെ അവഗണിച്ച് പോകുന്നവനാണ് ഏറ്റ വും വലിയ അക്രമി എന്നും നിശ്ചയം ഇത്തരം ഭ്രാന്തന്മാരോട് നാം പ്രതികാരം ചെയ്യുകത ന്നെ ചെയ്യും എന്നും 32: 22 ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദിക്ര്‍ അറിഞ്ഞിട്ട് അ തിനെ മൂടിവെക്കുന്ന കപടവിശ്വാസികള്‍ വധിക്കപ്പെട്ടവരും അല്ലാഹുവിന്‍റെ ശത്രുക്ക ളും വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നവരുമായത്. 6: 25-26; 17: 45-46; 25: 33-34 വിശദീകരണം നോക്കുക.