( ത്വാഹാ ) 20 : 6

لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَىٰ

ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അവയ്ക്ക് രണ്ടിനുമിടയിലുള്ള ഒന്നും പാതാളത്തിനുതാഴെയുള്ള ഒന്നും അവനുള്ളതാകുന്നു.

'പാതാളം' എന്ന് അര്‍ത്ഥം കൊടുത്തിരിക്കുന്നത് സറാ എന്ന പദത്തിനാണ്. ഏഴ് ആകാശങ്ങളുള്ളതുപോലെ ഏഴ് ഭൂമികളുമുണ്ടെന്ന് 65: 12 ല്‍ പറഞ്ഞിട്ടുണ്ട്. ഏഴാം ആ കാശത്തിന് മുകളിലാണ് 'സിദ്റത്തുല്‍ മുന്‍തഹാ' അഥവാ പ്രപഞ്ചത്തിന്‍റെ അറ്റം എ ന്നത് പോലെ ഏഴാം ഭൂമിയുടെ താഴെയുള്ള അറ്റമാണ് 'സറാ' അഥവാ പാതാളം. സി ദ്റത്തുല്‍ മുന്‍തഹാ കഴിഞ്ഞാല്‍ പിന്നെ പറുദീസ-സ്വര്‍ഗം-ആണെങ്കില്‍ 'സറാ'ക്ക് താഴെ നരകകുണ്ഠമാണ്. 1: 7; 17: 1; 18: 100-101, 107 വിശദീകരണം നോക്കുക.