( അത്ത്വലാഖ് ) 65 : 12

اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا

ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവപോലുള്ളതും സൃഷ്ടിച്ചവന്‍ തന്നെ യാകുന്നു അല്ലാഹു; അവന്‍ അവക്കിടയിലുള്ള കല്‍പനകള്‍ ഇറക്കിക്കൊണ്ടി രിക്കുന്നു, നിശ്ചയം അല്ലാഹു എല്ലാ ഓരോ കാര്യത്തിന്‍റെ മേലും കഴിവുള്ള വനാണെന്നും നിശ്ചയം അല്ലാഹു എല്ലാ ഓരോ വസ്തുവിനെക്കുറിച്ചുള്ള അറിവ് വലയം ചെയ്തവനാണെന്നും നിങ്ങള്‍ അറിയുന്നതിനുവേണ്ടി.

ഏഴ് ആകാശങ്ങളെക്കുറിച്ച് 2: 29; 23: 86; 41: 12; 67: 3 തുടങ്ങിയ സൂക്തങ്ങളില്‍ പറ ഞ്ഞിട്ടുണ്ടെങ്കിലും, ഏഴ് ആകാശങ്ങളെപ്പോലെ ഏഴു ഭൂമികളുമുണ്ട് എന്ന് പറഞ്ഞിട്ടുള്ള ത് ഇവിടെ മാത്രമാണ്. ഏഴ് ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും എപ്പോള്‍ എ ന്തെല്ലാം നടക്കണമെന്ന് നിശ്ചയിച്ചിട്ടുള്ള ത്രികാലജ്ഞാനിയായ അല്ലാഹു അവയെ യെല്ലാം വലയം ചെയ്തവനാണ്. എല്ലാകാര്യങ്ങളും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാ നമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അല്ലാഹുവിനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിന് വേണ്ടിയാണ് ഇതെല്ലാം സൃഷ്ടിച്ചിട്ടുള്ളതും വിശദീകരിച്ച് തരുന്നതും. 20: 5-6; 25: 59-60; 35: 15-17 വിശദീകരണം നോക്കുക.