( ത്വാഹാ ) 20 : 81

كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَلَا تَطْغَوْا فِيهِ فَيَحِلَّ عَلَيْكُمْ غَضَبِي ۖ وَمَنْ يَحْلِلْ عَلَيْهِ غَضَبِي فَقَدْ هَوَىٰ

നാം നിങ്ങള്‍ക്ക് നല്‍കിയ പരിശുദ്ധമായ ഭക്ഷണവിഭവങ്ങളില്‍ നിന്ന് തിന്നുക, നിങ്ങള്‍ അതില്‍ അതിര് ലംഘിക്കരുത്, അപ്പോള്‍ നിങ്ങളുടെമേല്‍ എന്‍റെ കോപം പതിക്കുന്നതാണ്, ആരുടെ മേലിലാണോ എന്‍റെ കോപം പതിച്ചത് അപ്പോള്‍ നിശ്ചയം അവന്‍ തകര്‍ന്നതുതന്നെ. 

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് കപടവിശ്വാസികള്‍ എഴുതിയുണ്ടാക്കിയ ഫുജ്ജാര്‍ കിതാബുകളാണ് പിന്‍പറ്റിക്കൊണ്ടി രിക്കുന്നതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. അതിനാല്‍ 48: 6 ല്‍ പറഞ്ഞ പ്രകാരം അ വര്‍ രണ്ടുകൂട്ടരുടെയും മേല്‍ അല്ലാഹുവിന്‍റെ ശാപവും കോപവും പതിക്കുകയും അവര്‍ ക്ക് വേണ്ടി അവന്‍ മടക്കസ്ഥലമായി നരകക്കുണ്ഠം ഒരുക്കിവെക്കുകയും ചെയ്തിരിക്കു ന്നു. 1: 7; 2: 165-167; 9: 67-68 വിശദീകരണം നോക്കുക.