( ത്വാഹാ ) 20 : 82

وَإِنِّي لَغَفَّارٌ لِمَنْ تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَىٰ

ആരാണോ പശ്ചാത്തപിച്ച് മടങ്ങുകയും വിശ്വാസം കൈക്കൊള്ളുകയും ആ വിശ്വാസത്തിന്‍റെ മാര്‍ഗ്ഗം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്, അവന് നിശ്ചയം നാം ഏറെപ്പൊറുക്കുന്നവന്‍ തന്നെയുമാകുന്നു, പിന്നെ അവന്‍ മാര്‍ഗദര്‍ശനം ചെയ്യപ്പെടുന്നതു മാണ്.

മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്താതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല. ഇന്ന് ലോക ത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല്‍ വിവരിച്ച പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയുമാണ് പിന്‍പറ്റുക. 4: 145-146; 9: 118; 20: 5 വിശദീകരണം നോക്കുക.