( അമ്പിയാഅ് ) 21 : 100
لَهُمْ فِيهَا زَفِيرٌ وَهُمْ فِيهَا لَا يَسْمَعُونَ
അവര്‍ അതില്‍ ചീറ്റിക്കൊണ്ടിരിക്കും, അവര്‍ക്ക് അതില്‍ ഒന്നും കേള്‍ക്കാന്‍ സാധിക്കുകയുമില്ല.
അല്ലാഹുവിനെക്കൂടാതെ ആരെ വിളിച്ച് പ്രാര്‍ത്ഥിച്ചാലും അവര്‍ പിശാചിനെയല്ലാ തെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നില്ല എന്ന് 4: 117 ല്‍ പറഞ്ഞിട്ടുണ്ട്. അത്തരക്കാരെല്ലാം പിശാചി ന്‍റെ വീടായ നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതുമാണ്. അവര്‍ ആ നരകക്കുണ്ഠ ത്തില്‍ ചീറ്റിക്കൊണ്ടും നെടുവീര്‍പ്പിട്ടുകൊണ്ടുമിരിക്കും. നരകക്കുണ്ഠത്തിലെ ബഹളം കാരണം പരസ്പരം പറയുന്നത് കേള്‍ക്കുകയുമില്ല എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍ കുന്നത്. 11: 59, 106; 32: 12, 22 വിശദീകരണം നോക്കുക.