( അമ്പിയാഅ് ) 21 : 22

لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّهُ لَفَسَدَتَا ۚ فَسُبْحَانَ اللَّهِ رَبِّ الْعَرْشِ عَمَّا يَصِفُونَ

അവ രണ്ടിലും അല്ലാഹുവിനെക്കൂടാതെ വേറെ ഇലാഹുകളുണ്ടായിരുന്നുവെങ്കി ല്‍ അവരണ്ടും എന്നോ നശിക്കുമായിരുന്നു; അപ്പോള്‍ സിംഹാസനത്തിന് ഉടമയായ അല്ലാഹു അവര്‍ ജല്‍പ്പിക്കുന്നതിനെത്തൊട്ട് ഏറെ പരിശുദ്ധനാകുന്നു.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനില്‍ക്കുന്നു എന്നത് ഇലാഹിന്‍റെ ഏക ത്വത്തെയാണ് സൂചിപ്പിക്കുന്നത്. അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ഏകനായ ഇലാഹിനെ അംഗീകരിച്ചുകൊണ്ട് ജീവിക്കുന്ന വിശ്വാസികളുള്ളപ്പോള്‍ മാത്രമാണ് പ്രപഞ്ചം നിലനില്‍ക്കുക. അദ്ദിക്റിനെ ജീവിപ്പിക്കുക വഴി അല്ലാഹുവിനെ ജീവിപ്പിക്കുകയും പ്രവാച കന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ഒരു വിശ്വാസിപോലും ഭൂമുഖത്ത് ഇ ല്ലാതാകുമ്പോഴാണ് ഈ ലോകം നശിക്കുകയും വിധിദിവസം നടപ്പില്‍ വരികയും ചെയ്യുക. 8: 33; 10: 54; 17: 42-44 വിശദീകരണം നോക്കുക.