( അമ്പിയാഅ് ) 21 : 23
لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ
അവന് പ്രവര്ത്തിക്കുന്നതിനെതൊട്ട് അവന് ചോദ്യം ചെയ്യപ്പെടുകയില്ല; അ വരാകട്ടെ, ചോദ്യം ചെയ്യപ്പെടുന്നതുമാണ്.
തന്നിഷ്ടം പ്രവര്ത്തിക്കുന്ന, ചോദ്യം ചെയ്യപ്പെടാത്ത, ഉപമയും ഉദാഹരണവുമില്ലാ ത്ത, ആദ്യവും അന്ത്യവുമില്ലാത്ത, ഇണതുണയില്ലാത്ത ഏകനാണ് സ്രഷ്ടാവ്. സൃഷ്ടിക ളെല്ലാം തന്നെ അവനെ ആശ്രയിക്കുന്നവരും ചോദ്യം ചെയ്യപ്പെടുന്നവരുമാണ്. അവനെ മാത്രം ആശ്രയിക്കുകയും മറ്റാരെയും ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യരില് നിന്നുള്ള വിശ്വാസികളെയാണ് നിഷ്കളങ്കരായ അവന്റെ അടിമകള് എന്ന് പറയുന്നത്. അല്ലാത്തവരെയെല്ലാം പിശാച് പാട്ടിലാക്കുന്നതാണെന്ന് 38: 82-83 ല് പറഞ്ഞിട്ടുണ്ട്. ന ബിമാല്ലൊം വിശ്വാസികളും നിഷ്കളങ്കരുമാണ്. 2: 255; 11: 118-119; 12: 24; 16: 99 വിശദീകരണം നോക്കുക.