قَالَ بَلْ رَبُّكُمْ رَبُّ السَّمَاوَاتِ وَالْأَرْضِ الَّذِي فَطَرَهُنَّ وَأَنَا عَلَىٰ ذَٰلِكُمْ مِنَ الشَّاهِدِينَ
അവന് പറഞ്ഞു: അല്ല, നിങ്ങളുടെ ഉടമ ആകാശങ്ങളേയും ഭൂമിയേയും വിരി പ്പിച്ചുണ്ടാക്കിയിട്ടുള്ള നാഥനാരോ അവനാകുന്നു, ഞാന് നിങ്ങള്ക്ക് അതിന് സാക്ഷികളില് പെട്ടവനുമാകുന്നു.
ആകാശഭൂമികളെ ഒട്ടിപ്പിടിച്ച അവസ്ഥയില് നിന്ന് വേര്പ്പെടുത്തി ഇന്നുകാണുന്ന വിധത്തില് സംവിധാനിച്ചവനും അവയ്ക്കിടയിലുള്ള സര്വ്വവസ്തുക്കളുടേയും ഉടമയാ യിട്ടുള്ളവനുമാണ് നിങ്ങളുടെയും ഉടമ എന്നാണ് ഇബ്റാഹീം അല്ലാഹുവിനെക്കുറിച്ച് പ രിചയപ്പെടുത്തുന്നത്. ഞാന് അതിന് സാക്ഷിയുമാകുന്നു എന്ന് പറഞ്ഞതിന്റെ വിവക്ഷ, ഇബ്റാഹീം തന്റെ ജനതയോടും പിതാവിനോടും പറയുന്നത് ഞാന് ആ നാഥനെ നി ങ്ങള്ക്ക് പരിചയപ്പെടുത്തിത്തന്നിട്ടുണ്ട് എന്നാണ്. എന്നാല് ഇന്ന് ഇത്തരം സൂക്തങ്ങളെ ല്ലാം വായിക്കുന്ന ഫുജ്ജാറുകള് അല്ലാഹുവിനെ പ്രപഞ്ചനാഥനായി അംഗീകരിക്കാത്തവരും അവര് മാത്രം സ്വര്ഗത്തിലേക്കുള്ളവരും ജൈനര്, ബുദ്ധര്, ഹൈന്ദവര്, ജൂതര്, ക്രൈസ്തവര് തുടങ്ങിയ പ്രവാചകന്റെ സമുദായത്തില് പെട്ട ജനവിഭാഗങ്ങളെല്ലാം നരകക്കുണ്ഠത്തിലേക്കുള്ളവരുമാണ് എന്ന മിഥ്യാധാരണ വെച്ചുപുലര്ത്തുന്നവരുമാണ്. സ ത്യമായ അദ്ദിക്റിനെ അംഗീകരിക്കാത്തതാണ് അവരുടെ ഈ ധാരണക്ക് കാരണം. യ ഥാര്ത്ഥത്തില് അവരാണ് 4: 150-151 ല് പറഞ്ഞ യഥാര്ത്ഥ കാഫിറുകള്. 9: 67-68; 48: 6; 98: 6 വിശദീകരണം നോക്കുക.