(അമ്പിയാഅ്) 21 : 7
وَمَا أَرْسَلْنَا قَبْلَكَ إِلَّا رِجَالًا نُوحِي إِلَيْهِمْ ۖ فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لَا تَعْلَمُونَ

നിനക്ക് മുമ്പ് അവരിലേക്ക് ദിവ്യസന്ദേശം നല്‍കിക്കൊണ്ട് പുരുഷന്മാരെയ ല്ലാതെ നാം അയച്ചിട്ടുമില്ല; അപ്പോള്‍ അറിവില്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ അദ്ദി ക്റിന്‍റെ ആളിനോട് ചോദിച്ചുകൊള്ളുക.

കാലാകാലങ്ങളില്‍ അല്ലാഹുവില്‍ നിന്നുള്ള സന്ദേശമായ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെടുന്നവരാണ് പ്രവാചകന്മാര്‍. ആകെവന്നിട്ടുള്ള മുന്നൂറ്റിപ്പതിമൂന്ന് പ്രവാചകന്മാരില്‍ ആദ്യത്തേത് നൂഹും അവസാനത്തേത് മുഹമ്മദുമാണ്. പ്രവാചകന്മാരായ ഇവര്‍ ഉള്‍പ്പടെ ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തില്‍ പ രം നബിമാരും വന്നിട്ടുണ്ട്. എന്നാല്‍ നബി മാര്‍ക്ക് ഗ്രന്ഥം നല്‍കപ്പെട്ടിട്ടില്ല, പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട ഗ്രന്ഥം അവര്‍ നടപ്പിലാക്കുകയാണ് ചെയ്തിട്ടു ള്ളത്. 

ഏതൊരു വിഷയത്തെക്കുറിച്ചും അറിവില്ലാത്ത കാര്യങ്ങള്‍ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അറിയുന്നവനോടാണ് ചോദിക്കേണ്ടത് എന്നാണ് സൂക്തം പ ഠിപ്പിക്കുന്നത്. സേവിക്കപ്പെടാന്‍ അര്‍ഹന്‍ ഏകനായ, പ്രപഞ്ചം അടക്കിഭരിക്കുന്ന ഏകാധിപനും സര്‍വ്വാധിപനും സ്വേച്ഛാധിപനുമായ സ്രഷ്ടാവ് മാത്രമാ ണ്. മുന്‍കാല സംഭവങ്ങളെക്കുറിച്ചും വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിയേണ്ടത് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയായ അദ്ദിക്റിന്‍റെ രചയിതാവിനോട് മാത്രമാണ്. 10: 94; 16: 2, 43-44, 89 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!