നാം അവര്‍ക്ക് ഭക്ഷണം കഴിക്കാത്ത ശരീരം നല്‍കിയിട്ടുമില്ല, അവര്‍ ശാശ്വത രായിരുന്നിട്ടുമില്ല.
എല്ലാ പ്രവാചകന്മാരും മനുഷ്യരില്‍ പെട്ട പുരുഷന്മാരും ഭക്ഷണം കഴിക്കുന്നവരും അങ്ങാടിയില്‍ സഞ്ചരിക്കുന്നവരുമായിരുന്നു. അപ്രകാരം തന്നെ യാണ് പ്രവാചകന് മുഹമ്മദും എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. അവര്‍ ശാശ്വതരായിരുന്നിട്ടുമില്ല എന്ന് ഈ സൂക്തത്തിലും; നിനക്കുമുമ്പ് ഒരുമനുഷ്യ നേയും നാം ശാശ്വതനാക്കിയിട്ടില്ല, അപ്പോള്‍ നീ മരിക്കുകയാണെങ്കില്‍ അവരാണോ ശാശ്വതരാവാന് പോകുന്നത് എന്ന് 21: 34 ലും പറഞ്ഞത് ചൂണ്ടിക്കാ ണിച്ചുകൊണ്ട് ഈസാനബിയും മരിച്ചിട്ടുണ്ട് എന്ന് ചിലര്‍ സമര്‍ത്ഥിക്കുന്നുണ്ട്. അവനെ (ഈസായെ) അവര്‍ കൊന്നിട്ടില്ല, അവനെ അവര്‍ ക്രൂശിച്ചിട്ടു മില്ല, എന്നാല്‍ അവര്‍ വിഡ്ഢികളാക്കപ്പെടുകയാണുണ്ടായത്, അവനെ അവര്‍ ഉറപ്പായും വധിച്ചിട്ടില്ല. എന്നാല്‍ അവനെ അല്ലാഹു അവനിലേക്ക് ശരീര ത്തോടുകൂടി ഉയര്‍ത്തുകയാണുണ്ടായത് എന്ന് 4: 157-158 സൂക്തങ്ങളില്‍ പറഞ്ഞതോ; വേദക്കാരില്‍ നിന്ന് ആരും തന്നെ അവന്റെ മരണത്തിനുമുമ്പ് അവനെക്കൊണ്ട് വിശ്വസിക്കാതിരിക്കുകയില്ല എന്ന് 4: 159 ല്‍ പറഞ്ഞതോ; നിശ്ചയം അവന് -ഈസായുടെ രണ്ടാം വരവ്- അന്ത്യമണിക്കൂറിന്റെ അറിവ് തന്നെയാണ് എന്ന് 43: 61 ല്‍ പറഞ്ഞതോ അവര്‍ പരിഗണിക്കുന്നില്ല. ഈ സൂക്തം ഉദ്ധരിച്ച് ഈസാ നബിയും മരിച്ചിട്ടുണ്ടെന്ന് സമര്‍ത്ഥിക്കുന്ന ഇവര്‍ ഗ്രന്ഥ ത്തില്‍ നിന്ന് ചിലത് എടുക്കുകയും ചിലത് തള്ളിപ്പറയുകയും ചെയ്യുന്ന, 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്.
അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികള്‍ നാഥന്റെ ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് സൃഷ്ടികള്‍ എഴുതിയു ണ്ടാക്കിയ മിഥ്യാഗ്രന്ഥങ്ങള്‍ പിന്‍പറ്റാന്‍ അനുയായികളെ പ്രേരിപ്പിക്കുകവഴി അവര്‍ക്ക് ബോറന്മാരുടെ വീടായ ന രകക്കുണ്ഠം അനുവദനീയമാക്കി ക്കൊടുക്കുന്നവരാണെന്ന് 14: 28-29 സൂക്തങ്ങളില്‍ പറ ഞ്ഞിട്ടുണ്ട്. 3: 21-22 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്മാരെയും ഗ്രന്ഥം പരിചയപ്പെടു ത്തുന്ന വിശ്വാസികളെയും കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്ന 25: 18 ല്‍ പറഞ്ഞ ഈ കെട്ടജനത 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധം അല്ലാഹുവിനെക്കൊ ണ്ടും പ്രവാചകന്മാരെക്കൊണ്ടും നബിമാരെക്കൊണ്ടും വിശ്വസിക്കാത്ത, 7: 40; 32: 12, 22; 36: 59 തുടങ്ങി 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാരായ ഇവര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. ഈസാ രണ്ടാമതുവന്ന് 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇ സ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ ഇവര്‍ വധിക്കപ്പെടുന്നതും 9: 5, 123 സൂക്തങ്ങളുടെ കല്പന നടപ്പിലാകുന്നതുമാണ്. ശേഷം ഈസാ മ ക്ക കേന്ദ്രീകരിച്ച് 7 വര്‍ഷം ഭരണം നടത്തുന്നതും, 17: 95; 43: 60 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അന്ന് എല്ലാമനുഷ്യരും ലൈംഗികബന്ധമൊന്നുമില്ലാ തെ മലക്കുകളുടെ ജീവിതം നയിക്കുന്നതുമാണ്. 7 വര്‍ഷത്തിന് ശേഷം 40-ാമത്തെ വയസ്സില്‍ ഈസാ മരണപ്പെടുന്നതോടുകൂടി മാത്രമേ 'പ്രവാചകന്മാ രാരും ശാശ്വതരായിരുന്നിട്ടുമില്ല' എന്ന പൊതുതത്വത്തിന്റെ പരിധിയില്‍ ഈസാ വരികയുള്ളൂ. 6: 158; 15: 90-91; 17: 81 വിശദീകരണം നോക്കുക.