ഇവരുടെ മുമ്പ് നാം നശിപ്പിച്ച നാടുകളില്‍ നിന്നുള്ളവര്‍ ആരും തന്നെ വിശ്വസി ക്കുകയുണ്ടായില്ല, അപ്പോള്‍ ഇവരാണോ വിശ്വസിക്കാന്‍ പോകുന്നത്?
അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഒരുനാട്ടിലെ എല്ലാ നിവാസികളും അക്രമികളായി അല്ലെങ്കില്‍ തെമ്മാടികളായി മാറുമ്പോ ഴാണ് ആ നാടിനെ നശിപ്പിച്ചിട്ടുള്ളത് എന്ന് 6: 47 ലും 46: 35 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോ ഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് അക്രമികളും തെമ്മാടികളും എന്ന് 2: 99; 5: 47-49, 51 തു ടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തെമ്മാടികളായ കപടവിശ്വാസികള്‍ ആത്മാവില്ലാത്തവരും ജീവന്‍ മാത്രമുള്ളവരുമായതിനാല്‍ ആത്മാവിന്‍റെ ഭ ക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാവുകയില്ല എന്ന് 10: 33 ല്‍ പറഞ്ഞിട്ടുണ്ട്. അവരുടെ അനുയായികളായ പ്രജ്ഞയറ്റവര്‍ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തിയിട്ടും ഉണരാതിരിക്കുകയാണെങ്കില്‍ അവരും നേതാക്കളുടെകൂടെ നരകകുണ്ഠത്തില്‍ കുത്തിനിറക്കപ്പെ ടുകതന്നെ ചെയ്യുമെന്ന് 7: 179 ല്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യരില്‍ നിന്നുള്ള വിശ്വാസികള്‍ ഇജാസിലേക്ക് വേര്‍തിരിക്കപ്പെട്ടുകഴിഞ്ഞാല്‍ 6: 158 ല്‍ പറഞ്ഞതു പോലെ അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട അടയാളങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെടുന്നതാണ്. ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോ ടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ 8: 22 ല്‍ ദുഷ്ടജീവികളെന്ന് വിശേഷിപ്പിക്കപ്പെട്ട ഇക്കൂട്ട രെ വധിക്കുന്നതാണ്. ശേഷം അവരും ഇക്കൂട്ടരെപ്പോലെ ഗ്രന്ഥം മൂടിവെച്ച് അക്രമികളും തെമ്മാടികളുമാകുമ്പോഴാണ് ലോകം അവസാനിക്കുക. 2: 165 -167; 4: 158-159; 11: 17 വിശദീകരണം നോക്കുക.