( അമ്പിയാഅ് ) 21 : 89
وَزَكَرِيَّا إِذْ نَادَىٰ رَبَّهُ رَبِّ لَا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ
-സകരിയ്യാക്കും; അവന് തന്റെ നാഥനോട് കേണപേക്ഷിച്ച സന്ദര്‍ഭം: എന്റെ നാഥാ, എന്നെ നീ ഏകനായി ഉപേക്ഷിക്കരുതേ! നീ തന്നെയല്ലോ അനന്തരാവ കാശമെടുക്കുന്നവരില് ഏറ്റവും ഉത്തമന്.
തന്റെ കാലശേഷം നാഥന്റെ സന്ദേശം ലോകര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിന് എനിക്ക് ഒരു അനന്തരാവകാശിയെ പ്രദാനം ചെയ്യണമെന്നാണ് സക്കരിയ്യാ കേണപേ ക്ഷിച്ചത്, അല്ലാതെ എനിക്ക് എന്റെ സമ്പത്ത് അനന്തരാവകാശമായെടുക്കുന്ന ഒരു സ ന്താനത്തെ നല്കണമെന്നല്ല ആവശ്യപ്പെട്ടത് എന്നാണ് 'നീ തന്നെയല്ലോ അനന്തരാവ കാശമെടുക്കുന്നവരില് ഏറ്റവും ഉത്തമന്' എന്ന് പറഞ്ഞതില്‍ നിന്നും മനസ്സിലാക്കേണ്ട ത്. 15: 23; 19: 3-6, 80, 95 വിശദീകരണം നോക്കുക.