ഒരു ചാരത്തുനിന്ന് അല്ലാഹുവിനെ സേവിക്കുന്നവരും ജനങ്ങളിലുണ്ട്, അപ്പോള്‍ അവന് ഒരു നന്മ ബാധിച്ചാല്‍ അതില്‍ അവന് സംതൃപ്തിയടയുന്നു; എന്നാല്‍ അവന് ഒരു നാശമാണ് ബാധിക്കുന്നതെങ്കിലോ, അവന് അവനില്‍ നിന്ന് മുഖം തിരിച്ചുപോകുകയുമായി; ഇഹവും പരവും നഷ്ടപ്പെട്ടവനാണ് അവന്, അതുതന്നെയാണ് വ്യക്തമായ നഷ്ടം.
ജീവിതലക്ഷ്യം മനസ്സിലാക്കാത്തവരും അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീ കരിക്കാത്തവരുമായ കപടവിശ്വാസികളുടെയും അനുയായികളുടെ യും സ്വഭാവമാണ് ഈ സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. അവര്‍ക്ക് നന്മയും സാമ്പത്തികനേട്ടവുമെല്ലാം ലഭിക്കുമ്പോള്‍ അവര്‍ സന്തുഷ്ടരാകുന്നതും പരീക്ഷണത്തിന്റെ ഭാഗമായി സാമ്പത്തിക നഷ്ടമോ മറ്റുദുരിതങ്ങളോ രോഗമോ ബാധിക്കുകയാണെങ്കില്‍ അവര്‍ അല്ലാഹുവില്‍ നിന്ന് മുഖം തിരിച്ച് പോകുന്നവരും നിരാശപ്പെട്ടവരായി മാറുന്നവരുമാണ്. ഇത്തരക്കാര്‍ ഇഹവും പരവും നഷ്ടപ്പെടുത്തിയവരാണെന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 6: 165; 17: 83; 18: 32-42 വിശദീകരണം നോക്കുക.