(അല്‍ ഹജ്ജ്) 22 : 10
ذَٰلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِلْعَبِيدِ
അത് നിന്‍റെ കൈകള്‍ നിനക്കുവേണ്ടി മുന്‍കൂട്ടി ഒരുക്കിവെച്ചതാണ്, നിശ്ചയം അല്ലാഹു അവന്‍റെ അടിമകളോട് അല്‍പ്പം പോലും അനീതി കാണിക്കു ന്നവനുമല്ല.
ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളും പ്രജ്ഞാശൂന്യരായ അവരുടെ അനുയായികളും ആത്മാവിനെ പരിഗണിക്കാത്തതിനാല്‍ നാഥനെക്കൊ ണ്ടും പരലോകത്തെക്കൊണ്ടുമുള്ള വിശ്വാസം ഇല്ലാത്തവരാണ്. അവര്‍ ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് നമസ്കരിച്ച്, നോമ്പനുഷ്ഠിച്ച്, ഹജ്ജും ഉംറയും ചെയ്ത് പിഴയായി നരകക്കുണ്ഠം സ്വീകരിക്കേണ്ടവരാണെന്ന് 9: 53-55, 67-68; 25: 33-34, 65-66 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. വിശ്വാസിക ളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരമുള്ള പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയുമാണ് സ്വീ കരിക്കേണ്ടത്.3: 181-182; 7: 178; 8: 48-50 വിശദീകരണം നോക്കുക.