( അല്‍ ഹജ്ജ് ) 22 : 18

أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ لَهُ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِنَ النَّاسِ ۖ وَكَثِيرٌ حَقَّ عَلَيْهِ الْعَذَابُ ۗ وَمَنْ يُهِنِ اللَّهُ فَمَا لَهُ مِنْ مُكْرِمٍ ۚ إِنَّ اللَّهَ يَفْعَلُ مَا يَشَاءُ ۩

നീ കണ്ടില്ലേ? നിശ്ചയം അല്ലാഹു; അവന് സാഷ്ടാംഗപ്രണാമം ചെയ്യുന്നു, ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വ്വതങ്ങളും മരങ്ങളും മൃഗങ്ങളും എല്ലാ ജീവജാലങ്ങളും മനുഷ്യരില്‍ നിന്ന് അധികപേരും ശിക്ഷ ബാധകമായ ധാരാളം പേരും; ആരെയാണോ അല്ലാഹു ഹീനനാക്കിയത്, അവനെ മാന്യനാക്കുന്ന ആരും തന്നെയില്ല; നിശ്ചയം അല്ലാ ഹു അവന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു.

ഈ സൂറത്തില്‍ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം വരുന്ന ഒന്നാമത്തെ സൂ ക്തമാണ് ഇത്. സാഷ്ടാംഗപ്രണാമം ചെയ്യാന്‍ സാധിക്കാത്തവര്‍ ഈ സൂക്തം വായിക്ക രുതെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. പ്ര പഞ്ചത്തിലുള്ള ജീവനുള്ളതും ജീവനില്ലാത്തതുമായ സര്‍വ്വചരാചരങ്ങളും ഏകനായ സ്ര ഷ്ടാവിന് വിധേയത്വം പുലര്‍ത്തുന്നവരും അവനെമാത്രം കീര്‍ത്തനം ചെയ്യുന്നവരുമാ ണ് എന്നാണ് 'സാഷ്ടാംഗം പ്രണമിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 'മനുഷ്യരില്‍ നിന്ന് അധികപേരും സാഷ്ടാംഗപ്രണാമം ചെയ്യുന്നു' എന്ന് പറഞ്ഞതില്‍ ഉള്‍പ്പെടുക പ്ര വാചകന്‍ മുഹമ്മദിന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈ സ്തവര്‍ തുടങ്ങി ഇതര ജനവിഭാഗങ്ങളില്‍ പെട്ടവരാണ്. ശിക്ഷ ബാധകമായവരില്‍ ഉള്‍ പെടുക അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന് ആത്മാവിനെ പരിഗണിക്കാതെ ശരീരം കൊണ്ടുള്ള നമസ്കാരങ്ങളില്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നവരാണ്. അതുകൊ ണ്ട് ഇന്ന് വിശ്വാസിയാകാന്‍ ആഗ്രഹിക്കുന്നവര്‍ 7: 205-206 ല്‍ വിവരിച്ച പ്രകാരം അദ്ദിക് ര്‍ ആദ്യം മുതല്‍ തുടര്‍ച്ചയായി വായിക്കുകയും നാഥനെ ആത്മാവുകൊണ്ട് വാഴ്ത്തുക യും പരിശുദ്ധപ്പെടുത്തുകയും ചെയ്തുകൊണ്ട് തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കുകയും വേണം. 4: 150-151; 11: 17-20 വിശദീകരണം നോക്കുക.