وَالَّذِينَ هَاجَرُوا فِي سَبِيلِ اللَّهِ ثُمَّ قُتِلُوا أَوْ مَاتُوا لَيَرْزُقَنَّهُمُ اللَّهُ رِزْقًا حَسَنًا ۚ وَإِنَّ اللَّهَ لَهُوَ خَيْرُ الرَّازِقِينَ
ആരാണോ അല്ലാഹുവിന്റെ മാര്ഗ്ഗത്തില് പാലായനം ചെയ്യുകയും പിന്നെ വ ധിക്കപ്പെടുകയോ അല്ലെങ്കില് സ്വാഭാവിക മരണം വരിക്കുകയോ ചെയ്തത്, അവരെ അല്ലാഹു ഏറ്റവും നല്ല ഭക്ഷണവിഭവങ്ങള് കൊണ്ട് ഊട്ടുകതന്നെ ചെ യ്യും; നിശ്ചയം അല്ലാഹു, അവന് തന്നെയാണ് ഊട്ടുന്നവരില് വെച്ച് ഏറ്റവും ഉത്തമന്.
ഇന്ന് വിശ്വാസികളുടെ നാട് ലോകത്തെവിടെയും ഇല്ലാത്തതിനാല് പാലായനമി ല്ല. മറിച്ച് ഒറ്റപ്പെട്ട വിശ്വാസികള് താമസിക്കുന്ന നാടുകളില് ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളുകയും ലോകരില് അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയുമാണ് വേണ്ടത്. നിഷ്പക്ഷവാനായ നാഥനെ സഹാ യിച്ചുകൊണ്ടിരിക്കുന്ന അവരെ എല്ലാം അടക്കിഭരിക്കുന്ന നാഥന് അവന്റെ സന്ദേശം എ ത്തിച്ചുകൊടുക്കുമ്പോഴുള്ള എതിര്പ്പുകളെത്തൊട്ട് കാത്തുസൂക്ഷിക്കുന്നതാണ്. 5: 67; 11: 88; 20: 130 വിശദീകരണം നോക്കുക.