(അമ്പിയാഅ്) 21 : 10
لَقَدْ أَنْزَلْنَا إِلَيْكُمْ كِتَابًا فِيهِ ذِكْرُكُمْ ۖ أَفَلَا تَعْقِلُونَ

നിശ്ചയം നാം നിങ്ങളിലേക്ക് ഒരു ഗ്രന്ഥം അവതരിപ്പിച്ചിട്ടുണ്ട്, അതില്‍ നിങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചിട്ടുമുണ്ട്, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലെയോ?

ആരാണ് മനുഷ്യന്‍, എവിടെയാണ് അവന്‍ ആദ്യം സൃഷ്ടിക്കപ്പെട്ടത്, ആത്മാവ്, ജീവന്‍, ശരീരം, ജനനം, ഉറക്കം, ജീവിതലക്ഷ്യം, മരണം, മരണശേഷമു ള്ള അവസ്ഥ, വിധിദിവസം, അവന്‍റെതന്നെ തൊലിയും കേള്‍വിയും കാഴ്ചയും ബുദ്ധിശക്തിയും അവന്‍റെ പിരടിയില്‍ ബന്ധിപ്പിച്ചിട്ടുള്ള കര്‍മ്മരേഖ തുട ങ്ങി എല്ലാം അവനെതിരായിട്ട് സാക്ഷ്യം വഹിക്കുന്ന രംഗം, മനുഷ്യജീവിതത്തിന്‍റെ ശാശ്വതഘട്ടമായ ഏഴാം ഘട്ടത്തില്‍ ആരാണ് സ്വര്‍ഗ്ഗത്തിലേക്ക് പോ കുന്നവര്‍, ആരാണ് നരകത്തിലേക്ക് പോകുന്നവര്‍, ആരാണ് മറ്റു ലോകങ്ങളിലേക്ക് അയക്കപ്പെടുന്നവര്‍ തുടങ്ങി എല്ലാ കാര്യങ്ങളും ഹൃദയത്തിന്‍റെ ഭാ ഷയില്‍ ഓര്‍മ്മിപ്പിക്കുന്ന അദ്ദിക്റിനെക്കുറിച്ചാണ് 'നിങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിട്ടുള്ള ഗ്രന്ഥം' എന്ന് പറഞ്ഞത്. പ്രസ്തുതഗ്രന്ഥത്തെ ത്രാസ്സായി ഉപയോ ഗപ്പെടുത്തി താന്‍ വിശ്വാസിയായ അല്ലാഹുവിന്‍റെ പ്രതിനിധിയാണെന്ന് ഉറപ്പുവരുത്തുന്നവരാണ് ചിന്താശക്തി ഉപയോഗപ്പെടുത്തുന്ന ബുദ്ധിമാന്മാര്‍. അ ത് വന്നുകിട്ടിയിട്ട് അതിനെ അവഗണിച്ച് സൃഷ്ടികള്‍ എ ഴുതിയുണ്ടാക്കിയ ഇതര ഗ്രന്ഥങ്ങളെല്ലാം വായിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന ഫുജ്ജാറുകളുമാണ് 36: 59-62 സൂക്തങ്ങളില്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത യഥാര്‍ത്ഥ ഭ്രാന്തന്മാരും 3: 7-10 സൂക്തങ്ങളില്‍ പറഞ്ഞ മനുഷ്യരില്‍ നിന്നുള്ള നരകത്തിലെ വിറകുകളും. 

ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ഇവിടെ ജീവിക്കുന്നവരാണ് വിശ്വാസികളും തന്‍റേടമുള്ളവരും സന്മാ ര്‍ഗികളും അനുരഞ്ജനമുണ്ടാക്കുന്നവരും അല്ലാഹുവിന്‍റെ ഏകത്വം അംഗീകരിക്കുന്നവരും അല്ലാഹുവിനെ ഗ്രന്ഥത്തില്‍ നിന്ന് കണ്ടുകൊണ്ട് ചരിക്കു ന്നവരും മനസ്സാ-വാചാ-കര്‍മണാ നാഥന് സമര്‍പ്പിച്ചവരും ഗ്രന്ഥംകൊണ്ട് ജിഹാദ് ചെയ്യുന്നവരും മനനം ചെയ്യുന്നവരും ആലോചിച്ച് പ്രതിഫലിപ്പിക്കു ന്നവരും മറ്റുള്ളവരെ സത്യം ഗ്രഹിപ്പിക്കുന്നവരും മറ്റുള്ളവരെ ഹൃദയത്തിന്‍റെ ഭാഷയില്‍ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തുന്നവരും നീതികൊണ്ട് കല്‍പിക്കു ന്നവരും വണക്കമുള്ളവരും സത്യപ്പെടുത്തുന്നവരും ക്ഷമാലുക്കളും സര്‍വസ്വം നാഥന് സമര്‍പ്പിച്ചവരും ദാനധര്‍മങ്ങള്‍ ചെയ്യുന്നവരും വിനീതരും നാ ഥനെ ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെടുന്നവരും സ്മരിക്കുന്നവരും നന്ദി പ്രകടിപ്പിക്കുന്നവരും സ്ഥൈര്യമുള്ളവരും സ്വര്‍ഗത്തില്‍ സാബിഖീങ്ങള്‍ക്കൊപ്പവും വിജയികളോടൊപ്പവും പ്രവേശിക്കുന്നവരും. അവര്‍തന്നെയാണ് അദ്ദിക്റിനെ 15 വയസ്സിന് ശേഷമുള്ള അവരുടെ ജീവിതയാത്രയില്‍ സ്വര്‍ഗത്തിലേ ക്കുള്ള ടിക്കറ്റായും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനാ യും ഉപയോഗപ്പെടുത്തുന്നവരും നാഥനെ നിഷ്പക്ഷവാനായി അംഗീകരിച്ചുകൊണ്ട് സ്വര്‍ഗം പണിയുന്നവരും. തീവ്രവാദവും വര്‍ഗീയതയും നശീകരണ പ്രവര്‍ത്തനങ്ങളും ഇല്ലായ്മ ചെയ്ത് ശാന്തിയും സമാധാനവും ലോകത്ത് നടപ്പിലാക്കുന്നതിനും മനുഷ്യരുടെ ഐക്യം രൂപപ്പെടുത്തുന്നതിനും വേണ്ടി ആ ത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അവര്‍ നാഥനെ സഹായിക്കുന്ന വരായതിനാല്‍ 22: 40; 47: 7; 61: 14 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നാഥന്‍ അവരെ തിരിച്ചും സഹായിക്കുന്നതാണ്. 

4: 118 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം കിട്ടിയവരില്‍ എല്ലാ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേരും നരകക്കുണ്ഠത്തിലേക്കുള്ളവരാണ്. അവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും പ്രജ്ഞയറ്റവരും ലക്ഷ്യബോധം നഷ്ടപ്പെട്ടവരും അനീതി പ്രവര്‍ത്തിക്കുന്നവരും കുതര്‍ക്കികളും സംശയാലുക്കളും സംശയത്തില്‍ ആടിക്കളിക്കുന്നവരും പരിഹസിക്കു ന്നവരും പരിധിലംഘിക്കുന്നവരും അതിരുകവിഞ്ഞവരും നാശകാരികളും അല്ലാഹുവിനെ വിസ്മരിച്ചവരും തിന്മ പ്രവര്‍ത്തിക്കുന്നവരും അഹങ്കാരി കളും അഹംഭാവികളും ഭാഗം വെക്കുന്നവരും (മൊത്തം ഗ്രന്ഥം സ്വീകരിക്കാതെ ചിലത് സ്വീകരിക്കുകയും ചിലത് തള്ളിക്കളയുകയും ചെയ്യുന്നവര്‍) വളച്ചൊടിക്കുന്നവരും വിരോധംവെച്ച് തര്‍ക്കിക്കുന്നവരും നിന്ദ്യരും ഹീനരും നിരാശപ്പെട്ടവരും കളിയാക്കുന്നവരും വഞ്ചകന്മാരും എല്ലാം നഷ്ടപ്പെട്ട വരും. 2: 44; 10: 99-100; 8: 22, 55 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!