(അല്‍ ഹജ്ജ്) 22 : 9
ثَانِيَ عِطْفِهِ لِيُضِلَّ عَنْ سَبِيلِ اللَّهِ ۖ لَهُ فِي الدُّنْيَا خِزْيٌ ۖ وَنُذِيقُهُ يَوْمَ الْقِيَامَةِ عَذَابَ الْحَرِيقِ
അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തെത്തൊട്ട് ജനങ്ങളെ പിഴപ്പിക്കുന്നതിന് വേണ്ടി പിരടി ഒരു ഭാഗത്തേക്ക് ചെരിച്ചുകൊണ്ട് നടക്കുന്നവന്‍, അവന് ഇഹത്തില്‍ നിന്ദ്യതയാണുള്ളത്, വിധിദിവസം നാം അവനെ കരിക്കുന്ന ശിക്ഷ രുചിപ്പിക്കുന്നതുമാണ്.
'അല്ലാഹുവിന്‍റെ മാര്‍ഗ്ഗം' അദ്ദിക്ര്‍ തന്നെയാണ്. 'പിരടി ഒരു ഭാഗത്തേക്ക് ചെരിച്ചുകൊണ്ട് നടക്കുന്നവന്‍' എന്ന് പറഞ്ഞത് അദ്ദിക്ര്‍ മൊത്തം മനസ്സിലാ ക്കാതെ അവനവന്‍റെ സ്ഥാപിത താത്പര്യം സ്ഥാപിക്കുന്നതിന് വേണ്ടി ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വളച്ചൊടിച്ചോ മാറ്റിമറിച്ചോ ഭാഗികമായോ ഉദ്ധരിച്ചു കൊണ്ടും സമര്‍ത്ഥിച്ചുകൊണ്ടും അറിവില്ലാത്ത ജനതയെ അല്ലാഹുവിലേക്കുള്ള പാതയില്‍ നിന്ന് വ്യതിചലിപ്പിച്ച് പിശാചിന്‍റെ മാര്‍ഗ്ഗത്തിലേക്ക് പിടിച്ചു വലിച്ച് കൊണ്ടുപോകുന്ന മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളെക്കുറിച്ചാണ്. 6: 126; 7: 202; 15: 90-91 വിശദീകരണം നോക്കുക.