( അല് മുഅ്മിനൂന് ) 23 : 11
الَّذِينَ يَرِثُونَ الْفِرْدَوْسَ هُمْ فِيهَا خَالِدُونَ
-ഫിര്ദൗസ് തോട്ടം അനന്തരമെടുക്കുന്നവരായവര്; അവര് അതില് നിത്യവാ സികളുമായിരിക്കും.
മുകളില് പറഞ്ഞ സ്വഭാവങ്ങളുള്ള വിശ്വാസികള് 71: 14 ല് വിവരിച്ച പ്രകാരം മനു ഷ്യജീവിതത്തിലെ ഏഴ് ഘട്ടങ്ങളില് നാലാം ഘട്ടമായ 15 വയസ്സ് മുതല് മരണം വരെയു ള്ള ഭൂമിയിലെ ജീവിതം ഏഴാം ഘട്ടത്തിലേക്ക് വേണ്ടി സ്വര്ഗം പണിയാനുള്ളതാണെന്ന് മനസ്സിലാക്കിയവരും സ്വര്ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര് ഉപയോഗപ്പെടുത്തി അ തിന്റെ വെളിച്ചത്തില് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അതിനാല് അവര്ക്ക് പ്ര തിഫലമായി ഫിര്ദൗസ്-പറുദീസാ-അനന്തരാവകാശമായി ലഭിക്കുന്നതാണ്. 7: 43; 18: 107; 32: 19 വിശദീകരണം നോക്കുക.