قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَاسْأَلِ الْعَادِّينَ
അവര്‍ പറയും: ഒരു ദിവസമോ ഒരു ദിവസത്തിന്റെ അല്‍പഭാഗമോ ഞങ്ങള്‍ താമസിച്ചിട്ടുണ്ടാകും, അപ്പോള്‍ നീ എണ്ണം അറിയുന്നവരോട് ചോദിച്ചു നോ ക്കിയാലും!
അദ്ദിക്ര്‍ ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിട്ടുണ്ടെങ്കിലും അത് മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ഫുജ്ജാറുകളില്‍ നിന്നുള്ള വിദ്യാസമ്പന്നരായ ശാസ്ത്ര ജ്ഞന്, കലക്ടര്‍, ഡോക്ടര്‍, എഞ്ചിനീയര്‍, വക്കീല്‍, പ്രൊഫസര്‍, ഗണിതശാസ്ത്രാധ്യാ പകന്‍, ഫാര്‍മസിസ്റ്റ്, കൃഷി ഓഫീസര്‍, മതവിദ്യാഭ്യാസം നേടിയിട്ടുണ്ടെന്ന് ദുരഭിമാനിക്കു ന്ന കര്‍മ്മശാസ്ത്ര വിദഗ്ദന്, മതവിധി നല്കുന്ന മുഫ്തി തുടങ്ങിയവരാണ് വിധിദിവ സം ഇങ്ങനെ വേവലാതിപ്പെടുന്നത്. ഞങ്ങള്‍ കണക്കും കാര്യവുമൊന്നും പഠിച്ചവരായി രുന്നില്ല, അതുകൊണ്ടുതന്നെ ഗ്രന്ഥത്തിലെ സൂക്തങ്ങളുടെ എണ്ണം 6236 ആണ് എന്നുപോ ലും അറിഞ്ഞിരുന്നില്ല, മതനേതാക്കള്‍ പറഞ്ഞതുകേട്ട് പ്രാസമൊപ്പിച്ച് സൂക്തങ്ങളുടെ എ ണ്ണം 6666 എന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നതും പറഞ്ഞിരുന്നതും. അദ്ദിക്ര്‍ ഞങ്ങ ള്‍ക്ക് മനസ്സിലാക്കാനുള്ള സമയം കിട്ടിയിരുന്നില്ല, ഞങ്ങള്‍ക്ക് ഒന്നും തന്നെ അറിവില്ല, അറിവുള്ളവരോടുതന്നെ നീ ചോദിച്ചുനോക്കുക എന്നാണ് വിധിദിവസം അവര്‍ പറയുക. പരലോകത്ത് വരാന്‍ പോകുന്ന ഇത്തരം രംഗങ്ങളെല്ലാം അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തുകയും അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ കഴിയില്ല എന്ന് പറയുക യും ചെയ്യുന്ന വിശ്വാസികളെ പരിഹസിക്കുകയും കളിയാക്കിച്ചിരിക്കുകയുമാണ് ഇന്ന് അ വര് ചെയ്തുകൊണ്ടിരിക്കുന്നത്. 10: 99-100; 21: 2, 24; 22: 65 വിശദീകരണം നോക്കുക.