( അമ്പിയാഅ് ) 21 : 2

مَا يَأْتِيهِمْ مِنْ ذِكْرٍ مِنْ رَبِّهِمْ مُحْدَثٍ إِلَّا اسْتَمَعُوهُ وَهُمْ يَلْعَبُونَ

അവരുടെ നാഥനില്‍ നിന്നുള്ള അനുസ്മരണത്തില്‍ നിന്ന് പുതുതായി ഒന്നും അവര്‍ക്ക് വന്നുകിട്ടുന്നില്ല, അവര്‍ അതിനെ കളിതമാശയായിക്കൊണ്ട് കേട്ടി ട്ടല്ലാതെ.

 21: 24 ല്‍ വിവരിച്ച പ്രകാരം സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണ് 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം. ഒരു പ്രവാചകന്‍റെ ജനത മുഴുവന്‍ നാഥ ന്‍റെ സന്ദേശമായ അദ്ദിക്റിനെ വിസ്മരിച്ച് അക്രമികളും തെമ്മാടികളുമായി മാറുമ്പോഴാ ണ് അദ്ദിക്റിന്‍റെ പുതിയ പതിപ്പുമായി മറ്റൊരു പ്രവാചകനെ അയക്കുന്നത്. അങ്ങനെ ലോകം മുഴുവന്‍ അന്ധകാരത്തിലായപ്പോഴാണ് അന്ത്യപ്രവാചകനായി മുഹമ്മദിനെ 16: 44 ല്‍ വിവരിച്ച പ്രകാരം മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയു ള്ള വിശദീകരണങ്ങളും അടങ്ങിയ അദ്ദിക്റും കൊണ്ട് നിയോഗിച്ചത്.

 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനത അദ്ദി ക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും പിശാചി നെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരുമായി മാറിയിരിക്കുകയാണ്. 14: 2-3 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെയും പരലോകത്തെയും പരിഗണിക്കാതെ അദ്ദിക്റിനെ വിസ്മരി ച്ച് കെട്ടജനതയായിത്തീര്‍ന്ന ഇക്കൂട്ടര്‍ ഐഹികലോക ജീവിതത്തിനും ദേഹേച്ഛക്കും പ്രാധാന്യം കൊടുക്കുന്ന യഥാര്‍ത്ഥ കാഫിറുകളാണ്. കപടവിശ്വാസികളും 29 കള്ളവാ ദികളും എഴുതിയുണ്ടാക്കിയ ഫുജ്ജാര്‍ കിതാബുകള്‍ പിന്‍പറ്റുന്ന അവര്‍ 8: 22 ല്‍ വിവരിച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും മസീഹുദ്ദജ്ജാലിന്‍റെ വരവിനും അ തുവഴി അന്ത്യദിനത്തിനും വേണ്ടി ധൃതി കാണിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 4: 150-151; 6: 25-26; 7: 50-51 വിശദീകരണം നോക്കുക.