قَالَ إِنْ لَبِثْتُمْ إِلَّا قَلِيلًا ۖ لَوْ أَنَّكُمْ كُنْتُمْ تَعْلَمُونَ
അവന്‍ ചോദിക്കും: നിങ്ങള്‍ അല്‍പം മാത്രമല്ലാതെ താമസിച്ചിട്ടില്ല അല്ലേ? നിശ്ചയം, നിങ്ങള്‍ അറിവുള്ളവരായിരുന്നുവെങ്കില്‍!
അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം പണിയാനും പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് ലോകരിലേക്ക് എത്തിച്ചുകൊടുക്കാനും നിങ്ങള്‍ക്ക് സമയമുണ്ടായിരുന്നില്ല അല്ലേ? നിങ്ങള്‍ യഥാര്‍ത്ഥ അറിവായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം തിരിച്ചറിഞ്ഞി രുന്നുവെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ ആവലാതിപ്പെടേണ്ടിയിരുന്നില്ല എന്നാണ് അല്ലാഹു പറ യുന്നത്. ഉറപ്പുനല്‍കുന്ന അറിവായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തവര്‍ കണ്ണിന് ഉറപ്പാകു ന്നതുവരെ ജ്വലിക്കുന്ന നരകം കാണുകതന്നെ ചെയ്യുമെന്ന് 102: 5-7 ല്‍ മുന്നറിയിപ്പ് നല്‍കി യിട്ടുണ്ട്. 16: 111; 18: 57; 79: 46 വിശദീകരണം നോക്കുക.