ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
പിന്നെ ആ ബീജത്തെ നാം ഒരു രക്തപിണ്ഡമായി സൃഷ്ടിച്ചു, അനന്തരം ആ രക്തപിണ്ഡത്തെ നാം ഒരു മാംസപിണ്ഡമായി സൃഷ്ടിച്ചു, തുടര്ന്ന് ആ മാംസ പിണ്ഡത്തെ അസ്ഥികളാക്കി, എന്നിട്ട് ആ അസ്ഥികളെ നാം മാംസം കൊണ്ട് പൊതിഞ്ഞു, പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്ത്തിക്കൊണ്ടു വന്നു, അപ്പോള് സൃഷ്ടികര്ത്താക്കളില് ഏറ്റവും നല്ലവനായ അല്ലാഹു അനു ഗ്രഹമുടയവനാകുന്നു.
'സൃഷ്ടികര്ത്താക്കളില് ഏറ്റവും നല്ലവന്' എന്ന് പറഞ്ഞതില് നിന്നും അല്ലാഹു വിനെക്കൂടാതെ സൃഷ്ടികര്ത്താക്കള് വേറെയുമുണ്ടെന്ന് വരുന്നു. എന്നാല് ഇല്ലായ്മയി ല് നിന്ന് സൃഷ്ടിക്കാന് കഴിവുള്ളവന് അല്ലാഹു മാത്രമാണ്. അവസാനനാളിന്റെ പ്രധാ നപ്പെട്ട പത്ത് അടയാളങ്ങളില് ഒന്നായി മനുഷ്യരൂപം പൂണ്ടുവരുന്ന പിശാചായ മസീ ഹുദ്ദജ്ജാല്, കാഫിറുകള്ക്ക് അവരുടെ മരിച്ചുപോയ മാതാപിതാക്കളെ ക്ലോണിംഗ് മു ഖേനയോ മറ്റോ സൃഷ്ടിച്ചുകൊടുക്കുന്നതും ആ മാതാപിതാക്കള് 'കുഞ്ഞുമോനേ! ഇവ ന് നിന്റെ റബ്ബാണ്, ഇവനെ സ്വീകരിച്ചുകൊള്ളുക' എന്ന് അവനോട് പറയുന്നതുമാണ്. 4: 159; 16: 78; 22: 5 വിശദീകരണം നോക്കുക.