ഓ മനുഷ്യരേ! നിങ്ങള്‍ പുനഃരെഴുന്നേല്‍പ്പിന്‍റെ കാര്യത്തില്‍ സംശയമുള്ളവരാണെങ്കില്‍, അപ്പോള്‍ നിശ്ചയം നിങ്ങളെ നാം സൃഷ്ടിച്ചിട്ടുള്ളത് മണ്ണില്‍ നിന്നാണ്, പിന്നെ മിശ്രിതമായ ബീജത്തില്‍ നിന്ന്, പിന്നെ രക്തപിണ്ഡത്തില്‍ നിന്ന്, പിന്നെ രൂപപ്പെട്ടതും രൂപപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നി ന്നും, നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിവരിച്ച് തരികയാകുന്നു. നാം ഉദ്ദേശിക്കുന്നവരെ ഗര്‍ഭപാത്രങ്ങളില്‍ ഒരു നിശ്ചിത അവധിവരെ താമസിപ്പിക്കുന്നു; പിന്നെ നാം നിങ്ങളെ ശിശുക്കളായി പുറത്തുകൊണ്ടു വരുന്നു, പിന്നെ നിങ്ങള്‍ ക്രമേണ പ്രായപൂര്‍ത്തി എത്തുന്നു, നിങ്ങളില്‍ പ്രായപൂര്‍ത്തി പ്രാപിക്കു ന്നതിന് മുമ്പ് തിരിച്ച് വിളിക്കപ്പെടുന്നവരുണ്ട്, നിങ്ങളില്‍ അങ്ങേയറ്റത്തെ വാര്‍ദ്ധക്യം പ്രാപിക്കുന്നവരുമുണ്ട് -എല്ലാ വിവരങ്ങളും നേടിയശേഷം ഒന്നും അറിവില്ലാത്ത അവസ്ഥ പ്രാപിക്കും വിധം; ഭൂമിയെ നീ വരണ്ടതായിക്കാണുന്നു, അപ്പോള്‍ നാം അതിന്മേല്‍ വെള്ളം ഇറക്കിയാല്‍ അത് തുടിക്കുകയും സ്ഫുടിക്കുകയുമായി, എല്ലാതരം സസ്യലതാതികളേയും യോജിച്ച ജോടികളായി മുളപ്പിക്കുകയുമായി.
മനുഷ്യര്‍ പുനഃരെഴുന്നേല്‍പ്പിന്‍റെ കാര്യത്തില്‍ സംശയിക്കുന്നുവെങ്കില്‍, നിങ്ങളെ മണ്ണില്‍ നിന്നും പിന്നെ ഇന്ത്രിയത്തുള്ളിയില്‍ നിന്നുമാണ് നാം സൃഷ്ടി ച്ചിട്ടുള്ളത്. മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ 'നുത്വ്ഫ'(ഭ്രൂണം)യായി 40 ദിവസവും, 'അലഖ'(രക്തക്കട്ട)യായി 40 ദിവസവും, 'മുള്ഗ'(മാംസക്കട്ട)യായി 40 ദി വസവും വളരുന്ന ശിശുവില്‍, നാലാം മാസത്തില്‍ മലക്ക് മുഖേന പിതാവിന്‍റെ മുതുകിലുള്ള 'ആത്മാവി'നെ ആവാഹിപ്പിക്കുന്നു. അങ്ങനെ ഇല്ലായ്മയില്‍ നിന്ന് നിങ്ങളെ നട്ടുവളര്‍ത്തിക്കൊണ്ടുവന്ന അല്ലാഹുവിന് നിങ്ങളെ വീണ്ടും പുനഃസൃഷ്ടിക്കാന്‍ ഒരുപ്രയാസവുമില്ലെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് നിങ്ങള്‍ക്ക് ഈകാര്യങ്ങള്‍ വിവരിച്ച് തരുന്നത്. 'നാം ഉദ്ദേശിക്കുന്നവരെ ഗര്‍ഭപാത്രങ്ങളില്‍ ഒരു നിശ്ചിത അവധിവരെ താമസിപ്പിക്കുന്നു' എന്ന് പറഞ്ഞ തില്‍ മുഴുവന്‍ ആളുകളേയും ഇല്ല, ചിലരെ ഗര്‍ഭാവസ്ഥ പൂര്‍ണ്ണമാകുന്നതിന് മുമ്പുതന്നെ ഗര്‍ഭം അലസിപ്പിക്കുന്നു എന്നാണ് വിവക്ഷ. പ്രായപൂര്‍ത്തി എ ത്തുന്നതിനുമുമ്പ് -പതിനഞ്ച് വയസ്സിനുമുമ്പ്- മരണപ്പെടുന്ന ഏതൊരുകുട്ടിയും സ്വര്‍ഗ്ഗത്തിലേക്കുള്ളതായത് കൊണ്ടാണ് നിങ്ങളില്‍ മരിക്കുന്നവരുണ്ട് എന്ന് പറയാതെ തിരിച്ച് വിളിക്കപ്പെടുന്നവരുണ്ട് എന്ന് പറഞ്ഞത്. പുണ്യാത്മാക്കളായിട്ടുള്ളവരെല്ലാം സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ച് വിളിക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ബുദ്ധിമാന്മാരായ വിശ്വാസികള്‍ 3: 193 ല്‍ 'ഞങ്ങളെ നീ പുണ്യാത്മാക്കളോടൊപ്പം തിരിച്ചുവിളിക്കേണമേ' എന്ന് പ്രാര്‍ത്ഥി ക്കുന്നത്. കപടവിശ്വാസികളെക്കുറിച്ച് അവര്‍ ജീവന്‍ വെടിയുന്നത് കാഫിറായിക്കൊണ്ടാണ് എന്ന് യഥാക്രമം 9: 55, 85 സൂക്തങ്ങളിലും; അവര്‍ തെമ്മാ ടികളായിക്കൊണ്ടാണ് ജീവന്‍ വെടിയുക എന്ന് 9: 84 ലും; അവര്‍ മരണപ്പെട്ടത് കാഫിറായിക്കൊണ്ടാണ് എന്ന് 9: 125 ലും പറഞ്ഞിട്ടുണ്ട്. ഭൂമിയില്‍ നാം എ ല്ലാറ്റിനേയും മാന്യമായ ജോടികളായി നട്ടുവളര്‍ത്തുകയായി എന്ന ആശയത്തോടുകൂടിയാണ് 31: 10 അവസാനിക്കുന്നത്. 2: 28; 16: 70; 32: 7-9; 36: 36 വിശ ദീകരണം നോക്കുക.