( അല്‍ മുഅ്മിനൂന്‍ ) 23 : 25

إِنْ هُوَ إِلَّا رَجُلٌ بِهِ جِنَّةٌ فَتَرَبَّصُوا بِهِ حَتَّىٰ حِينٍ

ഇവന്‍ ഒരു ജിന്ന് ബാധിച്ച പുരുഷനല്ലാതെയല്ല, അപ്പോള്‍ ഇവനെയും കൊ ണ്ട് നിങ്ങള്‍ കുറച്ചുകാലം കാത്തിരിക്കുവീന്‍.

വിശ്വാസികള്‍ മനസ്സിലാക്കുന്നത് അല്ലാഹുവിന്‍റെ അനുമതിയോടുകൂടി മലക്കുകളാണ് ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ എത്തിച്ചുകൊടുക്കുന്നത് എന്നാണെങ്കില്‍ എക്കാലത്തുമുള്ള കാഫിറുകള്‍ ധരിക്കുന്നത് പിശാചുക്കളാണ് അത് കൊണ്ടുവരുന്നത് എന്നാണ്. ഇന്നും അല്ലാഹു ഉദ്ദേശിച്ച ആശയത്തില്‍ ഗ്രന്ഥം വിശദീകരിക്കുന്നവനോട് കാഫിറുക ള്‍ വെച്ചുപുലര്‍ത്തുന്ന നിലപാട് ഇതുതന്നെയാണ്; അതായത് അവന്‍റെ ആയുസ്സ് കഴിയുംവരെ കാത്തിരിക്കാമെന്ന്. എന്നല്ലാതെ, പറയുന്ന ആശയം എന്താണെന്ന് അവര്‍ ഒരിക്കലും ചിന്തിക്കുകയോ തങ്ങളുടെ ജീവിതശൈലി തിരുത്തുകയോ ഇല്ല. 9: 52; 15: 6, 9, 12; 81: 22-25 വിശദീകരണം നോക്കുക.