( അല് മുഅ്മിനൂന് ) 23 : 30
إِنَّ فِي ذَٰلِكَ لَآيَاتٍ وَإِنْ كُنَّا لَمُبْتَلِينَ
നിശ്ചയം, അതില് പാഠങ്ങള് തന്നെയുണ്ട്; നിശ്ചയം നാം പരീക്ഷിക്കുന്നവന് തന്നെയായിരിക്കുന്നു.
പരീക്ഷണത്തിന് വിധേയമാക്കുന്നതിനാണ് സ്വര്ഗ്ഗത്തില് സൃഷ്ടിക്കപ്പെട്ട മനുഷ്യ രെ ഭൂമിയില് നിയോഗിച്ചിട്ടുള്ളത്. പിശാചിന് അവസരം നല്കിയിട്ടുള്ളതും അതിന് വേ ണ്ടിത്തന്നെയാണ്. ആരാണോ പൊട്ടിപ്പോകാത്ത പാശവും എല്ലാവിധ ആപത്തുവിപത്തുക ളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നത്, അവരുടെമേല് ഭയപ്പെടാനോ അവര്ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 2: 155-157; 5: 48; 38: 78-81 വിശദീകരണം നോക്കുക.