( അല്‍ മുഅ്മിനൂന്‍ ) 23 : 35
أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنْتُمْ تُرَابًا وَعِظَامًا أَنَّكُمْ مُخْرَجُونَ
നിങ്ങള്‍ മരിക്കുകയും മണ്ണും എല്ലുമായിത്തീരുകയും ചെയ്താല്‍, നിശ്ചയം നിങ്ങള്‍ വീണ്ടും പുറപ്പെടുവിപ്പിക്കപ്പെടുന്നവരാകുമെന്ന് ഇവന്‍ നിങ്ങളോട് വാഗ്ദത്തം ചെയ്യുന്നുവോ?
എക്കാലത്തുമുള്ള കാഫിറുകളെപ്പോലെ ഇന്നത്തെ കാഫിറുകളും നാലാം ഘട്ട മായ ഭൂമിയിലെ ജീവിതം ഏഴാം ഘട്ടത്തിലേക്ക് വേണ്ടി സ്വര്‍ഗ്ഗം പണിയാനാണെന്ന ല ക്ഷ്യബോധം ഇല്ലാത്തവരും നാലാം ഘട്ടത്തെക്കുറിച്ച് ആറാം ഘട്ടമായ വിചാരണാ നാളില്‍ ഉത്തരം പറയേണ്ടിവരുമെന്ന ബോധത്തില്‍ ജീവിക്കാത്തവരുമാണ്. അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവര്‍ സ്വര്‍ഗ്ഗവും നരകവും നല്‍കുന്നത് അല്ലാഹുവാണെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നവരും അത് പ്രചരിപ്പിക്കുന്നവരുമാ ണ്. 10: 53; 17: 49-51; 50: 2-5 വിശദീകരണം നോക്കുക.