( അല് മുഅ്മിനൂന് ) 23 : 8
وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ
അവര് തങ്ങളുടെ അമാനത്തുകളും ഉടമ്പടികളും പാലിക്കുന്നവര് തന്നെയുമാ യിരിക്കും.
മുകളില് പറഞ്ഞ നാല് സൂക്തങ്ങള് 70: 29-32 ല് ആവര്ത്തിച്ചിട്ടുണ്ട്. 7: 172-173 ല് വിവരിച്ച പ്രകാരം സ്വര്ഗത്തില് വെച്ച് നാഥനുമായി ചെയ്തിട്ടുള്ള ഉടമ്പടി പാലിച്ച് ജീ വിക്കുന്നവര് മാത്രമാണ് അമാനത്തുകളും ഉടമ്പടികളും പാലിക്കുന്നവര്. അമാനത്തായ അദ്ദിക്ര് മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളെയും അനുയായികളെയും അവര് തൊട്ട, കേട്ട, വായിച്ച ഗ്രന്ഥം അവര്ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 2: 283 വിശദീ കരണം നോക്കുക.