( അല്‍ മുഅ്മിനൂന് ) 23 : 80
وَهُوَ الَّذِي يُحْيِي وَيُمِيتُ وَلَهُ اخْتِلَافُ اللَّيْلِ وَالنَّهَارِ ۚ أَفَلَا تَعْقِلُونَ
അവന് തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്; രാവും പകലും മാറ്റിവരുത്തുന്നതും അവന് തന്നെയാണ്, അപ്പോള്‍ നിങ്ങള്‍ ചിന്തി ക്കുന്നില്ലെയോ?
ഇത്തരം സൂക്തങ്ങളിലൂടെയെല്ലാം അല്ലാഹുവിനെ പരിചയപ്പെടുത്തുകയാണ്. എന്നാല്‍ ഇത്തരം സൂക്തങ്ങള്‍ അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ വില്ലി ല്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോയിരിക്കുകയാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത യഥാര്‍ത്ഥ ഭ്രാന്തന്മാരായ അവര്‍ക്കെതിരെ അ വര് വായിച്ച-കേട്ട-കണ്ട-തൊട്ട ഗ്രന്ഥം സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 2: 44; 21: 10; 25: 62 വിശദീകരണം നോക്കുക.