( അല്‍ മുഅ്മിനൂന്‍ ) 23 : 37

إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ

നമ്മുടെ ജീവിതം ഈ ഐഹിക ജീവിതമല്ലാതെ മറ്റൊന്നുമല്ല; ഇവിടെ നാം മരിക്കുന്നു, നാം ജനിക്കുന്നു, നാം പുനര്‍ജനിപ്പിക്കപ്പെടാനൊന്നും പോകു ന്നുമില്ല.

സൂക്തത്തില്‍ കഴിഞ്ഞ കാലങ്ങളെക്കുറിച്ച് ഓര്‍മിച്ച് പാഠം പഠിക്കാന്‍ തയ്യാറില്ലാ ത്ത കാഫിറുകള്‍ പറയുന്നതും ആദ്യം മരണത്തെക്കുറിച്ചും പിന്നെ ജനനത്തെക്കുറിച്ചു മാണ്. വിധിദിവസത്തെക്കുറിച്ചാണ് കാഫിറുകള്‍ക്ക് വിശ്വാസമില്ലാത്തത്. അവര്‍ പറ യുകയും ചെയ്യുന്നു: ജീവിതമെന്നാല്‍ നമ്മുടെ ഐഹിക ജീവിതമല്ലാതെയല്ല, നാം മരി ക്കുകയും ജീവിക്കുകയും ചെയ്യുന്നു, കാലഘട്ടമല്ലാതെ നമ്മെ നശിപ്പിക്കുന്നുമില്ല. അവ ര്‍ക്ക് അതിനെക്കുറിച്ച് യാതൊരു അറിവുമില്ല, അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നു മില്ല എന്ന് 45: 24 ല്‍ കാഫിറുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമേ നാലാം ഘട്ടത്തിലുള്ള ഐഹികജീവിതം ശാശ്വതമാ യ ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗം പണിയാനുള്ളതാണെന്ന് മനസ്സിലാക്കി പ്ര വര്‍ത്തിക്കുകയുള്ളു. അല്ലാത്ത ഫുജ്ജാറുകളെല്ലാം തന്നെ എത്ര വിദ്യാസമ്പന്നരാണെ ങ്കിലും ശരി, ഭൂമിയിലുള്ള ജീവിതം എന്തിനാണെന്ന് മനസ്സിലാക്കാതെ പരലോകത്തെ വെടിഞ്ഞ് ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും. അദ്ദിക്ര്‍ വ ന്നുകിട്ടിയതിന് ശേഷം ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ഫുജ്ജാറുകള്‍ കാഫിറായി ജീവന്‍ വെടിയുന്നവരും മരണത്തോടുകൂടി കാഫിറായ പിശാചിന്‍റെ വീടായ നരകക്കുണ് ഠത്തില്‍ ആപതിക്കുന്നവരുമാണ്. 2: 201-202; 45: 31-33; 53: 31-32 വിശദീകരണം നോക്കുക.

ഈ ഐഹികലോക ജീവിതമാകട്ടെ കളിയും തമാശയുമല്ലാതെ മറ്റൊന്നുമല്ല, നി ശ്ചയം പരലോകഭവനം, അതുതന്നെയാണ് യഥാര്‍ത്ഥജീവിതം, അവര്‍ അറിവുള്ളവ രായിരുന്നുവെങ്കില്‍ എന്ന് 29: 64 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ മനസ്സിലാക്കാനും പിന്‍പറ്റാ നും തയ്യാറുള്ള സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ ഈ സൂക്തം അംഗീകരിച്ച് നിലകൊള്ളുകയുള്ളൂ. ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സൂക്തങ്ങളുടെ ആശയത്തിന് വിരുദ്ധമായ വി ശ്വാസങ്ങളും ആചാരങ്ങളും വെച്ചുപുലര്‍ത്തുന്നതിനാല്‍ അവര്‍ കണ്ട, കേട്ട, വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ ന രകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 2: 28; 6: 26, 165 വിശദീകരണം നോക്കുക.