( അന്നബഅ് ) 78 : 27

إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا

നിശ്ചയം, അവര്‍ വിചാരണ പ്രതീക്ഷിക്കുന്നവരായിരുന്നില്ല. 

വിശ്വാസികള്‍ അവരുടെ നാലാം ഘട്ടമായ 15 വയസ്സ് മുതലുള്ള ഭൂമിയിലെ ജീവിതം ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗ്ഗം ഇവിടെ പണിയണം എന്ന ബോധത്തിലും പതിന ഞ്ച് വയസ്സിന് ശേഷമുള്ള ഓരോ നിമിഷത്തെക്കുറിച്ചും അല്ലാഹുവിന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്ന ബോധത്തിലും നിലകൊള്ളുന്നവരാണ്. എന്നാല്‍ അദ്ദിക്റിനെ മൂ ടിവെക്കുന്ന കപടവിശ്വാസികളും അത് മനസ്സിലാക്കാന്‍ തയ്യാറാകാതെ അതിനെ കളവാ ക്കി തള്ളിപ്പറഞ്ഞ് കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചവരുമടങ്ങിയ അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ വിചാരണ പ്രതീക്ഷിക്കാതെയാണ് ഇവിടെ ജീവിക്കുന്നത്. ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമായ അവര്‍ അവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ ഐഹിക ലോകത്തുവെച്ച് കൊത്തിവെച്ചുകൊണ്ടിരിക്കുന്നത് വിധിദിവസം വായിക്കുമ്പോള്‍ അതി ന്‍റെ കാര്യത്തില്‍ കുണ്ഠിതപ്പെടുന്ന രംഗം 17: 13-14; 18: 49; 45: 28-31 സൂക്തങ്ങളില്‍ അവ ര്‍ വായിച്ചിട്ടുണ്ട്. 59: 18-19; 62: 5-7; 69: 19-22 വിശദീകരണം നോക്കുക.