( അല്‍ മുഅ്മിനൂന്‍ ) 23 : 89

سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ

അവര്‍ പറയുക തന്നെചെയ്യും: അല്ലാഹുവിന്‍റേതാണെന്ന്; നീ ചോദിക്കുക: അ പ്പോള്‍ നിങ്ങള്‍ മാരണത്തിന് വിധേയമാക്കപ്പെടുന്നതെങ്ങനെ?

ഇതെല്ലാം അംഗീകരിക്കുന്ന നിങ്ങള്‍ പിന്നെ ആരാല്‍ എങ്ങനെയാണ് അവന്‍റെ സ ന്ദേശമായ അദ്ദിക്റിനെ പിന്‍പറ്റുന്നതില്‍ നിന്ന് മാരണത്തിന് വിധേയമാക്കപ്പെട്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരായി മാറുന്നത് എന്നാണ് ചോദിക്കുന്നത്. അതെ, മ നുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളാണ് പണ്ഡിതവേഷം ധരിച്ച് മാരണത്തിന് വി ധേയമാക്കി ഗ്രന്ഥത്തെത്തൊട്ട് സാധാരണ ജനങ്ങളെ അകറ്റുക വഴി ആയിരത്തില്‍ തൊ ള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിന്‍റെ വഴിയിലേക്കും അതുവഴി പിശാചിന്‍റെ വീടാായ നര കത്തിലേക്കും പിടിച്ചുവലിച്ച് കൊണ്ടുപോകുന്നത്. 28: 62-64; 41: 26-29; 63: 3-4 വിശദീ കരണം നോക്കുക.