( മുനാഫിഖൂന് ) 63 : 3
ذَٰلِكَ بِأَنَّهُمْ آمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ
അത്, നിശ്ചയം അവര് ആദ്യം വിശ്വസിക്കുകയും പിന്നെ കാഫിറുകളാവുകയും ചെയ്തതിന്റെ ഫലമാണ്, അപ്പോള് അവരുടെ ഹൃദയങ്ങളിന്മേല് മുദ്ര വെക്ക പ്പെട്ടിരിക്കുന്നു, അപ്പോള് അവര് ജീവിതലക്ഷ്യം ഗ്രഹിക്കുകയില്ലതന്നെ.
ആദ്യം വിശ്വസിക്കുകയും പിന്നെ അറിഞ്ഞുകൊണ്ട് വിശ്വാസത്തെ മൂടിവെച്ച് കാ ഫിറുകളായതിനാലുമാണ് കപടവിശ്വാസികളുടെ ഹൃദയങ്ങളിന്മേല് അല്ലാഹു മുദ്ര വെ ച്ചിട്ടുള്ളത്. 4: 137; 6: 24-25; 7: 179 വിശദീകരണം നോക്കുക.