( അല്‍ മുഅ്മിനൂന്‍ ) 23 : 90

بَلْ أَتَيْنَاهُمْ بِالْحَقِّ وَإِنَّهُمْ لَكَاذِبُونَ

അല്ല, നാം അവര്‍ക്ക് സത്യം കൊണ്ടുവന്നു; നിശ്ചയം, അവരോ കളവ് പറയു ന്നവര്‍ തന്നെയുമാകുന്നു.

സത്യമായ അദ്ദിക്ര്‍ മിഥ്യകലരാത്ത അജയ്യമായ ഗ്രന്ഥമാണെന്ന് 41: 41-43 ല്‍ അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റി നെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിരിക്കുകയാണ്. 3: 7-10 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണ്. ത്രാസ്സായ അദ്ദിക് ര്‍ ഇല്ലാതെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമാണെന്ന് 7: 8-9; 18: 103-105; 25: 23; 47: 8-9 എന്നീ സൂക്തങ്ങളിലെല്ലാം വായിക്കുന്ന അവര്‍ തന്നെയാണ് നമസ്കരിച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും ചെയ്തും പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്നവര്‍. 2:119, 186; 10: 108; 23: 70 വിശദീകരണം നോക്കുക.