( അല്‍ മുഅ്മിനൂന്‍ ) 23 : 3

وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ

അവര്‍ വ്യര്‍ത്ഥമായ കാര്യങ്ങളെത്തൊട്ട് അവഗണിച്ചുപോകുന്നവര്‍ തന്നെയുമാ കുന്നു.

വിശ്വാസി 17: 13-14 ല്‍ വിവരിച്ച പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ ബ ന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ 15 വയസ്സിനുശേഷമുള്ള പ്രവര്‍ത്തനങ്ങളെല്ലാം കൊത്തിവെച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും, വിധിദിവസം അത് തുറന്ന പ്രകാശിക്കുന്ന പുസ്തകമായി പുറത്തെടുത്ത് ഓരോരുത്തര്‍ക്കും നല്‍കപ്പെടുന്നതും ഓരോരുത്തരും അത് വായിച്ച് വി ചാരണ നടത്തപ്പെടുന്നതാണെന്നുമുള്ള ബോധത്തില്‍ ഇവിടെ നിലകൊള്ളുന്നവനാണ്. 

എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെക്കുന്നവ രും തള്ളിപ്പറയുന്നവരുമായതിനാല്‍ പ്രസ്തുത കര്‍മരേഖയെക്കുറിച്ച് ബോധമില്ലാത്തവരാ യി ഇവിടെ ജീവിക്കുന്നവരും, 18: 49 ല്‍ വിവരിച്ച പ്രകാരം വിചാരണാനാളില്‍ അവരുടെ കര്‍മരേഖ വായിക്കുമ്പോള്‍ അതിലുള്ളതില്‍ കുണ്ഠിതപ്പെടുന്നതുമാണ്. 

25: 72 ല്‍, നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി കള്ളസാക്ഷ്യം വഹിക്കുകയില്ല എന്നും വ്യര്‍ത്ഥമായ കാര്യങ്ങളിലൂടെ നടന്നുപോകാന്‍ ഇടവന്നാല്‍ അതിലേക്ക് ശ്രദ്ധിക്കാതെ മാന്യമായി നടന്നുപോകുന്നവരാണെന്നും പറഞ്ഞിട്ടുണ്ട്. അ ദ്ദിക്ര്‍ പിന്‍പറ്റി ജീവിക്കുന്ന സൂക്ഷ്മാലുക്കള്‍ സ്വര്‍ഗത്തില്‍ വ്യര്‍ത്ഥമായ കാര്യങ്ങളോ പൊളിവചനങ്ങളോ കേള്‍ക്കുകയില്ല എന്ന് 78: 35 ലും പറഞ്ഞിട്ടുണ്ട്.