( ഹൂദ് ) 11 : 87

قَالُوا يَا شُعَيْبُ أَصَلَاتُكَ تَأْمُرُكَ أَنْ نَتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَنْ نَفْعَلَ فِي أَمْوَالِنَا مَا نَشَاءُ ۖ إِنَّكَ لَأَنْتَ الْحَلِيمُ الرَّشِيدُ

അവര്‍ പറഞ്ഞു: ഓ ശുഐബ്, നിന്‍റെ നമസ്കാരമാണോ ഞങ്ങളുടെ പൂര്‍വ്വി ക പിതാക്കന്‍മാര്‍ സേവിച്ചുകൊണ്ടിരുന്നവയെ വെടിയണമെന്നും അല്ലെങ്കില്‍ ഞങ്ങളുടെ ധനം ഞങ്ങള്‍ ഉദ്ദേശിക്കും വിധം കൈകാര്യം ചെയ്യരുതെ ന്നും പറയാന്‍ നിന്നോട് കല്‍പിക്കുന്നത്? നിശ്ചയം നീയൊരു സഹനശീല നായ തന്‍റേടിതന്നെ! 

നിശ്ചയം സ്വീകരിക്കപ്പെടുന്ന നമസ്കാരം നീചവും നിഷിദ്ധവുമായ പ്രവൃത്തി കളെത്തൊട്ട് തടയുമെന്ന് 29: 45 ല്‍ പറഞ്ഞിട്ടുണ്ട്. ശുഐബ് നബിയുടെ നമസ്കാരം സ്വീകരിക്കപ്പെടുന്നതും അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതുപോലുള്ള നീചവും നിഷിദ്ധവുമായ പ്രവൃത്തികളെത്തൊട്ട് തടയുന്നതുമായിരുന്നു. നാഥന്‍റെ സം സാരമായ അദ്ദിക്റിന്‍റെ കല്‍പനകളാണ് നന്മയെങ്കില്‍ അതിന്‍റെ വിരോധങ്ങളാണ് തിന്മ. അപ്പോള്‍ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും അത് ജനങ്ങളിലേക്ക് എത്തിച്ച് കൊ ടുക്കുകയും ചെയ്യാത്തവരുടെ നമസ്കാരമോ നോമ്പോ ഹജ്ജോ മറ്റ് കര്‍മ്മങ്ങളോ ഒന്നും തന്നെ സ്വീകരിക്കപ്പെടുന്നതല്ല. വിശ്വാസികള്‍ നമസ്കരിക്കുന്നത് 2: 2-5 ല്‍ വിശദീക രിച്ച പ്രകാരം അല്ലാഹുവിന്‍റെ സ്മരണ ഉണ്ടാക്കുന്ന ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്താനാ ണ്. 29: 45 അവസാനിക്കുന്നത് അല്ലാഹുവിന്‍റെ സ്മരണ അഥവാ അദ്ദിക്ര്‍ തന്നെയാ ണ് പരമപ്രധാനം, അല്ലാഹു നിങ്ങള്‍ ഉത്പാതിപ്പിക്കുന്നതെല്ലാം അറിയുന്നവനാണ് എന്ന് പറഞ്ഞുകൊണ്ടാണ്. എന്നാല്‍ ഇന്ന് ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് ജാഢ യായി നിര്‍വഹിക്കുന്ന ഫുജ്ജാറുകളുടെ നമസ്കാരം അല്ലാഹുവിനെ ഉറക്കിക്കിടത്തി ക്കൊണ്ടുളള അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍, പൂഴ്ത്തി വെപ്പ്, കരിഞ്ച ന്ത, കുഴല്‍പ്പണം, കള്ളക്കടത്ത്, പലിശ ഇടപാടുകള്‍, വാക്ക് പാലിക്കാതിരിക്കല്‍, നുണ പറയല്‍, സ്വവര്‍ഗ്ഗ സംഭോഗം തുടങ്ങി എല്ലാ കുറ്റകൃത്യങ്ങള്‍ക്കുമുള്ള ഒരു മറയായി മാറിയിരിക്കുകയാണ്. ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് നിര്‍വഹിക്കുന്ന അവ രുടെ നമസ്കാരങ്ങളില്‍ അവര്‍ പരസ്ത്രീ-പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ ഹൃദയം കൊണ്ട് കണ്ടുകൊണ്ടിരിക്കുകയും അവരുടെ പിരടിയിലുള്ള കര്‍മ്മരേഖയില്‍ അത് രേഖപ്പെടുത്തികൊണ്ടിരിക്കുകയുമാണ്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാകാതെയുള്ള അവരുടെ ഇത്തരം നമസ്കാരം മുഖേന അവര്‍ വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വിധത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോകുന്നതാണ്. ആത്മാവ് പങ്കെടു ക്കാതെ നമസ്കരിച്ചതിനും നോമ്പ് നോറ്റതിനും ഹജ്ജും ഉംറയും ചെയ്തതിനും പിഴ യായി 2: 186; 4: 142-143; 25: 65-66; 107: 4-5 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ക്ക് ന രകക്കുണ്ഠം ലഭിക്കുന്നതുമാണ്. 

ഇന്നത്തെ ഫുജ്ജാറുകള്‍ ശുഐബ് നബിയുടെ കാഫിറുകളായ ജനതയെപ്പോ ലെത്തന്നെ തങ്ങളുടെ ധനം ചെലവഴിച്ച് സ്വര്‍ഗം പണിയണമെന്ന ലക്ഷ്യബോധം നഷ്ടപ്പെട്ടവരും നമസ്കാരം, നോമ്പ് തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യുകയും ആശയം അ റിയാതെ ഖുര്‍ആന്‍ വായിച്ചാലും മതി എന്ന മട്ടില്‍ നശിപ്പിക്കപ്പെടാന്‍ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്ന ഒരു ജനതയായി അധഃപതിച്ചിരിക്കുകയാണ്. 102: 8 ല്‍, വിധിദിവസം എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും എന്ന സൂക്തമൊന്നും കാണാത്ത മട്ടിലുള്ള ജീവിത ചര്യയാണ് കഴുത ഭാരം വഹിക്കുന്നതു പോലെ ഗ്രന്ഥം വഹിക്കുന്ന, 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവര്‍ നയിക്കുന്നത്. ഇന്ന് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസിയുടെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 4: 118; 7: 179; 11: 8 വിശദീകരണം നോക്കുക.