( അന്നൂര് ) 24 : 5
إِلَّا الَّذِينَ تَابُوا مِنْ بَعْدِ ذَٰلِكَ وَأَصْلَحُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ
-അതിനുശേഷം പശ്ചാത്തപിച്ച് മടങ്ങുകയും കര്മങ്ങള് നന്നാക്കിത്തീര്ക്കു കയും ചെയ്തവര് ഒഴികെ, അപ്പോള് നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാന് തന്നെയാകുന്നു.
ഏത് കുറ്റവും പൊറുത്തുകിട്ടുന്നതിന് രണ്ട് നിബന്ധനകള് 39: 53-55 ല് പറഞ്ഞി ട്ടുണ്ട്. (1) മരണം ആസന്നമാകുന്നതിന് മുമ്പ് നാഥനിലേക്ക് ആത്മാവുകൊണ്ട് തിരിയു കയും ജീവിതം മുഴുവന് അവന് സമര്പ്പിക്കുകയും ചെയ്യുക. (2) നിഗമിക്കാത്ത വിധം മ രണം പെട്ടെന്ന് ആസന്നമാകുന്നതിന് മുമ്പ് നാഥനില് നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര് പിന്പറ്റുക. 2: 186; 4: 145-146 വിശദീകരണം നോക്കുക.