( അന്നൂര്‍ ) 24 : 4

وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَٰئِكَ هُمُ الْفَاسِقُونَ

ആരാണോ ചാരിത്ര്യവതികളായ സ്ത്രീകളുടെ മേല്‍ വ്യഭിചാരകുറ്റം ആരോ പിക്കുകയും പിന്നീട് അതിന് നാല് സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നത്, അപ്പോള്‍ അവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക, അവരുടെ സാക്ഷ്യം ഒരിക്കലും നിങ്ങള്‍ സ്വീകരിക്കുകയുമരുത്; അക്കൂട്ടര്‍, അവര്‍ തന്നെയാണ് തെമ്മാടികള്‍.

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഇത്തരം സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കാന്‍ സാധ്യമല്ല. 9: 23-24, 84-85 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിക്ക് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ -അവര്‍ മാതാപിതാക്കളോ മക്കളോ കുടുംബത്തില്‍ നിന്ന് എത്ര അടുത്തവരോ ആണെങ്കി ലും ശരി-അനുസരിക്കാന്‍ പാടില്ല. 2: 26-27; 9: 67-68; 68: 10-13 വിശദീകരണം നോക്കുക.