( ഫുസ്വിലത്ത് ) 41 : 30

إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ

ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പ്രഖ്യാപിക്കുകയും പിന്നെ അതില്‍ തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവര്‍ ആരോ, അവരുടെമേല്‍ മലക്കുകള്‍ ഇറങ്ങുകയും 'നിങ്ങള്‍ക്ക് ഭയപ്പെടാനില്ല, നിങ്ങള്‍ക്ക് ദുഃഖിക്കാനുമില്ല, നിങ്ങ ളോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരുന്ന സ്വര്‍ഗം കൊണ്ട് നിങ്ങള്‍ സന്തോ ഷിച്ചുകൊള്ളുക' എന്ന് പറയുകയും ചെയ്യുന്നതാണ്,

6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന പ്രപഞ്ചനാഥനായ അല്ലാഹുവാണ് എല്ലാറ്റിന്‍റെയും ഉടമ എന്ന് ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്റില്‍ നിന്ന് ഉള്‍ക്കൊണ്ടവര്‍ക്ക് മാത്രമേ ഞ ങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പ്രഖ്യാപിക്കാനും ആ പ്രഖ്യാപനമനുസരിച്ച് നിലകൊള്ളാനും സാധിക്കുകയുള്ളൂ. അവര്‍ 'ഞാനില്ലാ, എന്‍റേതൊന്നുമില്ല' എന്ന നയത്തി ല്‍ മനസ്സാ-വാചാ-കര്‍മ്മണാ നാഥന് സമര്‍പ്പിച്ച് നിലകൊള്ളുന്നവരാണ്. 5: 48 ല്‍ പറ ഞ്ഞ മുഹൈമിനായ ഗ്രന്ഥം കൊണ്ട് ഹൃദയത്തിലുള്ള തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മുഹൈമിനായ നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിശ്വാസിക്ക് മാത്ര മേ റബ്ബാനിയായി നിലകൊള്ളാന്‍ സാധിക്കുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ പിശാചിനെയാണ് ഹൃദയത്തില്‍ സൂക്ഷിച്ച് ജീവിക്കുന്നത്. ആത്മാവിനെ ശുദ്ധീകരിക്കാത്ത അവര്‍ മരണസമയത്ത് അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെ ന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടു ണ്ട്. അവരില്‍ പെട്ട ഓരോരുത്തരുടെയും മരണസമയത്ത് നാഥന്‍ 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ലും പറഞ്ഞിട്ടുണ്ട്. 9: 26; 26: 112; 40: 7-9 വിശദീകരണം നോക്കുക.