( ഫുര്‍ഖാന്‍ ) 25 : 6

قُلْ أَنْزَلَهُ الَّذِي يَعْلَمُ السِّرَّ فِي السَّمَاوَاتِ وَالْأَرْضِ ۚ إِنَّهُ كَانَ غَفُورًا رَحِيمًا

നീ പറയുക: ആകാശങ്ങളിലെയും ഭൂമിയിലെയും രഹസ്യം അറിയുന്നവനാ രോ, അവനാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്; നിശ്ചയം അവന്‍ ഏറെപ്പൊറു ക്കുന്ന കാരുണ്യവാനായിരിക്കുന്നു.

ത്രികാലജ്ഞാനിയായ നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ ത്രികാലജ്ഞാനമാണ്. എന്നാല്‍ 4: 118 ല്‍ വിവരിച്ച പ്രകാരം ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതാ യ ഫുജ്ജാറുകള്‍ അത് സ്വീകരിക്കുകയില്ല. അവന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാനാ യതുകൊണ്ടാണ് ഇത്തരം ജല്‍പനങ്ങളുടെ പേരില്‍ മനുഷ്യരെ ഉടന്‍തന്നെ ഇവിടെവെ ച്ച് ശിക്ഷിക്കാത്തത്. 22: 70; 67: 13 വിശദീകരണം നോക്കുക.