( ഫുര്‍ഖാന്‍ ) 25 : 5

وَقَالُوا أَسَاطِيرُ الْأَوَّلِينَ اكْتَتَبَهَا فَهِيَ تُمْلَىٰ عَلَيْهِ بُكْرَةً وَأَصِيلًا

അവര്‍ പറയുകയും ചെയ്യുന്നു: ഇത് പൂര്‍വികരുടെ എഴുതിവെക്കപ്പെട്ട കെട്ടു കഥകള്‍ മാത്രമാണ്, അങ്ങനെ അത് രാവിലെയും വൈകുന്നേരവും അവന്‍റെ മേല്‍ വായിച്ച് കൊടുക്കപ്പെടുകയാകുന്നു.

54: 25 ല്‍ പറഞ്ഞ പ്രകാരം 'നമ്മുടെ ഇടയില്‍ ഇവന്‍റെ മേലാണോ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്, അല്ല ഇവന്‍ നുണ മാത്രം പറയുന്ന ഒറ്റയാന്‍ തന്നെയാകുന്നു' എന്ന് തെമ്മാടികളായ സമൂദ് ജനത പ്രവാചകന്‍ സ്വാലിഹിനെ പരിഹസിച്ചിരുന്നതുപോലെ അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയെ പരിഹസിക്കുന്നതാണ്. 7: 28-29 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെ പരിഗണിക്കാത്ത കെട്ടജനതയായ ഫുജ്ജാറുകള്‍ക്ക് ഈസാ രണ്ടാമത് വന്ന് പ്രവാചകന്‍റെ സമുദായത്തി ല്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് അറബി ഖുര്‍ആന്‍ അല്ല, അദ്ദിക്ര്‍-ദിക്രീ-ആയിരുന്നു ഗ്രന്ഥമെന്ന് ബോധ്യം വരിക. 6: 25-26; 16: 24, 103-107; 23: 24 വിശദീകരണം നോക്കുക.