( അല്‍ മുല്‍ക്ക് ) 67 : 13
وَأَسِرُّوا قَوْلَكُمْ أَوِ اجْهَرُوا بِهِ ۖ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ
നിങ്ങള്‍ നിങ്ങളുടെ വാക്കുകള്‍ രഹസ്യമാക്കിക്കൊള്ളുക, അല്ലെങ്കില്‍ നിങ്ങള്‍ അത് പരസ്യമാക്കിക്കൊള്ളുക, നിശ്ചയം അവന്‍ നെഞ്ചകങ്ങളുടെ അവസ്ഥ അറിയുന്നവന്‍ തന്നെയാണ്.
ത്രികാലജ്ഞാനിയും എല്ലാം പതിയിരുന്ന് വീക്ഷിച്ചുകൊണ്ടിരിക്കുന്നവനും നെഞ്ചകങ്ങളുടെ അവസ്ഥവരെ അറിയുന്നവനുമായ നാഥന് നിങ്ങള്‍ നിങ്ങളുടെ വാക്കുകള്‍ ഉറക്കെയാക്കുന്നതും പതുക്കെയാക്കുന്നതും സമമാണ്. 36: 76; 53: 32; 35: 31 വിശദീകരണം നോക്കുക.