( ഫുര്‍ഖാന്‍ ) 25 : 67

وَالَّذِينَ إِذَا أَنْفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا

ചെലവഴിക്കുകയാണെങ്കില്‍ അതിര് കവിയാതെയും പിശുക്ക് കാണിക്കാ തെയും അതിന്‍റെ രണ്ടിനുമിടയിലുള്ള ഒരു മിതമായ മാര്‍ഗം സ്വീകരിക്കുന്ന വരുമാണവര്‍.

സ്വന്തം ആവശ്യത്തിന് ചെലവഴിക്കുമ്പോഴാണ് അവര്‍ മിതവ്യയം സ്വീകരിക്കുക. എന്നാല്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി മുഴുവന്‍ സമ്പത്തും ചെലവഴിക്കാന്‍ തയ്യാറാവുന്നതാണ്. അതുവഴി ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളുടെ കീര്‍ത്തനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും പ്രതിഫലത്തില്‍ നിന്നുള്ള ഒരു വിഹിതം അ വര്‍ക്ക് ലഭിക്കുന്നതുമാണ്. 9: 60, 78-79; 17: 26-29; 22: 77-78 വിശദീകരണം നോക്കുക.