( അത്തൗബ ) 9 : 60

إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ

നിശ്ചയം നിര്‍ബന്ധദാനം ദരിദ്രര്‍ക്കും അഗതികള്‍ക്കും സകാത്ത് ജോലിക്കാ ര്‍ക്കും ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍ക്കും അടിമമോചനത്തിനും കടബാ ധിതരെ സഹായിക്കുന്നതിനും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലും വഴിയാത്രക്കാ ര്‍ക്കും മാത്രമുള്ളതാകുന്നു, ഇത് അല്ലാഹുവില്‍ നിന്നുള്ള നിര്‍ബന്ധ വിഹിത മാണ്, അല്ലാഹു എല്ലാം അറിയുന്ന യുക്തിജ്ഞനുമാണ്.

ഇവിടെ പരാമര്‍ശിച്ച "നിര്‍ബന്ധ ദാനം"-സക്കാത്ത്-ആണ്. വിശ്വാസികളുടെ ഒരു സംഘമുണ്ടെങ്കില്‍ സക്കാത്ത് സമ്പ്രദായം നടപ്പിലാക്കലും ഈ സൂക്തത്തില്‍ പറഞ്ഞ 8 വിഭാഗങ്ങളില്‍ വിതരണം ചെയ്യേണ്ടതുമാണ്. ഇന്ന് ലോകത്തെവിടെയും വിശ്വാസികളു ടെ ഒരു സംഘമില്ലാത്തതിനാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി ത ന്‍റെ ധനം സ്വന്തം ആവശ്യങ്ങള്‍ക്ക് മിതമായി ചെലവഴിക്കുകയും, ആത്മാവിന്‍റെ ഭക്ഷണ വും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് മനുഷ്യരുടെ ഐക്യം നിലനിര്‍ത്താനും 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് നാഥനെ ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കാനും കീര്‍ത്തനം ചെയ്യാനും അവസരം ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ജൈവകൃഷി ചെയ്യുകയും മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാ മുഖ്യം നല്‍കുകയുമാണ് ചെയ്യുക. മാത്രമല്ല, 76: 8-19 ല്‍ വിവരിച്ച പ്രകാരം ഭക്ഷണത്തിന് സ്വയം ആവശ്യമുണ്ടായിരിക്കെത്തന്നെ അത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അനാഥകള്‍ ക്കും ബന്ദികള്‍ക്കും ഭക്ഷിപ്പിക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ്. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിന് പ്രപഞ്ചനാഥന്‍റെ തൃപ്തിയല്ലാതെ മറ്റാരുടെയും അംഗീകാരമോ പ്രശംസയോ ഒന്നും അവര്‍ മോഹിക്കുകയുമില്ല.

വിശ്വാസികള്‍ ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റില്‍ 2: 152; 3: 190-191 സൂക്തങ്ങളി ല്‍ വിവരിച്ചതുപോലെ ഇവിടെ നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവരാണ്. വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചെലവഴിച്ച് 3: 136 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗം ഇവിടെ പണിയുകയും നാഥനെ ആത്മാവുകൊണ്ട് കണ്ട് നാഥന്‍ അവനെയും അവന്‍ നാഥനെയും പരസ്പരം തൃപ്തിപ്പെട്ട് മരണപ്പെടുകയും നാലാം ഘട്ടത്തില്‍ പണിത സ്വ ര്‍ഗം ഏഴാം ഘട്ടത്തില്‍ അനന്തരമെടുക്കുന്നതുമാണ്. 2: 2-5; 6: 151-153; 7: 205-206 വിശദീകരണം നോക്കുക.