( ഫുര്‍ഖാന്‍ ) 25 : 75

أُولَٰئِكَ يُجْزَوْنَ الْغُرْفَةَ بِمَا صَبَرُوا وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَامًا

അക്കൂട്ടരാണ് ക്ഷമാലുക്കളായിരുന്നതിന്‍റെ പേരില്‍ സ്വര്‍ഗത്തിലെ മണിമന്ദിര മുറികള്‍ പ്രതിഫലമായി ലഭിക്കുന്നവര്‍, അവര്‍ അവിടെ അഭിവാദനത്തോടും സമാധാന ആശംസകളോടും കൂടി സ്വാഗതം ചെയ്യപ്പെടുന്നതുമാണ്.

അവര്‍ ഐഹികലോകത്തുവെച്ച് ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റില്‍ നിന്ന് ജീവി തലക്ഷ്യം മനസ്സിലാക്കി പരലോകം കണ്ടുകൊണ്ട് ചരിക്കുന്ന ക്ഷമാലുക്കളായതിനാ ലാണ് സ്വര്‍ഗത്തില്‍ ഉന്നതമായ സ്ഥാനങ്ങള്‍ അനന്തരമെടുക്കുന്നതും അവിടെ സ്വാ ഗതം ചെയ്യപ്പെടുന്നവരാകുന്നതും. 32: 19, 24; 39: 74; 76: 21-22 വിശദീകരണം നോക്കുക.