( അശ്ശുഅറാഅ് ) 26 : 223
يُلْقُونَ السَّمْعَ وَأَكْثَرُهُمْ كَاذِبُونَ
അവര്‍ കട്ടുകേള്‍ക്കുന്നവരും അവരില്‍ അധികപേരും കളവ് പറയുന്നവരും തന്നെയാകുന്നു.
അല്ലാഹു കൊന്നുകളഞ്ഞ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളുടെ സ്വഭാ വമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അല്ലാഹു ഉദ്ദേശിച്ച പ്രകാരം അദ്ദിക്ര്‍ വിവരിക്കു ന്ന സദസ്സുകളില്‍ നേരിട്ട് ഹാജറാകാതെ ചാരന്മാരെ കട്ടുകേള്‍ക്കുന്നതിന് വേണ്ടി നിയോ ഗിക്കുകയും അവര്‍ പറഞ്ഞുകൊടുക്കുന്നതില്‍ പൊടിപ്പും തൊങ്ങലും കൂട്ടിച്ചേര്‍ത്ത് വിശ്വാസികള്‍ക്കെതിരെ പ്രചാരണം നടത്തുകയും ചെയ്യുന്നവരാണ് അവര്‍. 5: 41- 42; 45: 7-10; 63: 1-4 വിശദീകരണം നോക്കുക.