( ജാസിയഃ ) 45 : 7
وَيْلٌ لِكُلِّ أَفَّاكٍ أَثِيمٍ
കെട്ടിച്ചമച്ചുണ്ടാക്കുന്ന കുറ്റവാളികളായ എല്ലാ ഓരോരുത്തര്‍ക്കും നരകത്തി ലെ 'വൈല്‍' എന്ന ചെരിവാണുള്ളത്.
2: 79 ല്‍ വിവരിച്ച പ്രകാരം നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റില്‍ നിന്ന് ജനങ്ങളെ തടയാനുള്ള ഗ്രന്ഥങ്ങള്‍ രചിക്കുന്നവരും അ ത് പ്രചരിപ്പിക്കുന്നവരും വിചാരണയില്ലാതെ നരകത്തിലെ വൈല്‍ എന്ന ചെരിവിലേക്കാണ് പോവുക. 4: 142; 17: 55; 26: 221-226 വിശദീകരണം നോക്കുക.