إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ
നിശ്ചയം, അതില്‍ ഒരു ദൃഷ്ടാന്തം തന്നെയുണ്ട്, എന്നാല്‍ അവരില്‍ അധി കപേരും വിശ്വാസികളായില്ല.
പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും ജോടികളായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. അതിന്‍റെ പിന്നിലുള്ള ഇണതുണയില്ലാത്ത, ഉപമയില്ലാത്ത സ്രഷ്ടാവിന്‍റെ ഏകത്വത്തെ അത് വി ളിച്ചറിയിക്കുന്നു. ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍റെ ജീവിതലക്ഷ്യം അല്ലാഹുവിന്‍റെ സൃഷ്ടിവൈഭവത്തെ കണ്ടെത്തുന്നതിലൂടെ സ്രഷ്ടാവിനെ കണ്ടെത്തലാണ്. എന്നാല്‍ എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതും പ്രസ്തുത ലക്ഷ്യം നിറവേറ്റുകയോ വിശ്വാസികളാവുകയോ ഇല്ല. വിശ്വാസികള്‍ ആത്മാവിനെ ശുദ്ധീകരി ക്കുന്നതിനുള്ള അദ്ദിക്ര്‍ കൊണ്ട് സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നില്‍ ഉള്‍പ്പെടു ത്തേണമേ എന്ന് എപ്പോഴും ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുന്നവരാകണമെന്നാണ് സൂ ക്തം പഠിപ്പിക്കുന്നത്. 4: 118; 7: 185; 15: 85 വിശദീകരണം നോക്കുക.